പിഞ്ചുമക്കളെ കൊല്ലാന്‍ വിഷം കുത്തിവച്ചു; ജീവനൊടുക്കാന്‍ ശ്രമിച്ച് ജിലു; ക്രൂരം

susex-nurse-11
പ്രതീകാത്മക ചിത്രം
SHARE

ബ്രിട്ടനില്‍ മക്കള്‍ക്ക് വിഷം കുത്തിവച്ച് കൊല്ലാന്‍ നോക്കിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചത് മലയാളിയാണെന്ന നടുക്കം സസെക്സിലെ മലയാളി സമൂഹത്തെ വിട്ടുമാറിയിട്ടില്ല. ഒന്‍പതും പതിമൂന്നും വയസുള്ള മക്കളെയാണ് രാസവസ്തു കുത്തിവച്ച് കൊല്ലാന്‍ നഴ്സായ ജിലുമോള്‍ ജോര്‍ജ് ശ്രമിച്ചത്. അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടികളിപ്പോള്‍. സംഭവ സമയത്ത് ജിലുവിന്‍റെ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല.

ഈസ്റ്റ് സസെക്സിലെ ഹണ്ടേഴ്സ് വേയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. എമര്‍ജന്‍സി സര്‍വീസിലേക്ക് ഫോണ്‍കോള്‍ വന്നതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. വീടിനുള്ളില്‍ അവശനിലയിലായിരുന്ന രണ്ട് കുട്ടികളെയും ജിലുവിനെയും പൊലീസ് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  

അന്വേഷണത്തിന്‍റെ ഭാഗമായി ഇവര്‍ താമസിച്ചിരുന്ന പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. കൊലപാതകശ്രമത്തിനും ആത്മഹത്യാശ്രമത്തിനും ജിലുവിനെതിരെ പൊലീസ് കേസെടുത്തു. ബ്രൈട്ടന്‍ മജിസ്ട്രേറ്റ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. മാര്‍ച്ച് എട്ടിന് വീണ്ടും കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും ജിലുവിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണെന്നും കുട്ടികള്‍ക്ക് മെച്ചപ്പെട്ട ചികില്‍സയും നീതിയും ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.

Malayali nurse charged with attempted murder of two children in suspected poisoning attack

MORE IN WORLD
SHOW MORE