നഗരം വിഴുങ്ങി ലാവ; അഗ്നിപര്‍വത സ്ഫോടനത്തില്‍ വിറങ്ങലിച്ച് ഐസ്​ലന്‍ഡ്

തുടരെയുണ്ടായ രണ്ട് അഗ്നിപര്‍വത സ്ഫോടനങ്ങളില്‍ വിറങ്ങലിച്ച് ഐസ്​ലന്‍ഡ്. ഗ്രിന്‍ഡാവിക് നഗരത്തിലേക്ക് ലാവ ഒഴുകിയതോടെ നിരവധി വീടുകള്‍ക്ക് തീപിടിച്ചു. നഗരത്തിലെ മുഴുവന്‍ ആളുകളേയും ഒഴിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെയോടെ റെയ്ക്ജാന്‍സ് ഉപദ്വീപിലെ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുകയായിരുന്നു. 

കഴിഞ്ഞ വര്‍ഷം ഡിസംബറിലുണ്ടായ അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് പ്രതിരോധ മതിലുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഈ പ്രതിരോധ മതിലുകളും കടന്ന് ലാവ ഗിന്‍ഡാവിക് നഗരത്തിലേക്ക് ഒഴുകുകയായിരുന്നു. ഭീതിജനകമായ പ്രകൃതിയുടെ ശക്തിക്കാണ് നമ്മള്‍ ഇരയായിരിക്കുന്നതെന്ന് ഐസ്​ലന്‍ഡ് പ്രസിഡന്റ് പറഞ്ഞു. 

നവംബറിലും ഗിന്‍ഡാവിക് നഗരം ഒഴിപ്പിച്ചിരുന്നു. 800 വര്‍ഷത്തിന് ശേഷം സ്വാര്‍ട്സെങ്കി അഗ്നിപര്‍വത സ്ഫോടനം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്. ഡിസംബര്‍ 18നാണ് സ്ഫോടനമുണ്ടായത്. ദക്ഷിണ അറ്റ്ലാന്റിക്കിലെ വോല്‍ക്കാനിക് ഹോട്ട്സ്പോട്ടിലാണ് ഐസ്​ലന്‍ഡിന്റെ സ്ഥാനം. ഇതേ തുടര്‍ന്ന് ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ഇവിടെ അഗ്നിപര്‍വത സ്ഫോടനങ്ങളുണ്ടാവുന്നു. 

volcano erruption in Iceland