തിരക്കിലാണ് സാന്‍റ; ക്രിസ്മസ് അപ്പൂപ്പന്‍റെ നാട്ടിലെ ക്രിസ്മസ് വിശേഷങ്ങള്‍

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായ ഫിൻലന്‍ഡിലാണ് ക്രിസ്മസ് അപ്പൂപ്പന്റെ നാട്. എല്ലാരും ക്രിസ്മസ് ആഘോഷങ്ങൾക്കായി  ഒരുങ്ങുമ്പോൾ ലോകമെമ്പാടും നിന്ന് ലഭിച്ച കത്തുകള്‍‍ക്ക് മറുപടി അയയ്ക്കുന്ന തിരക്കിലാണ് ഇവിടുത്തെ സാന്‍റ

Santa Claus, Santa Claus's Main Post Office, 96930 നപാപിതിരി ഫിന്‍ലാന്‍റ എന്ന മേൽവിലാസത്തിൽ ലഭിച്ച കത്തുകൾ വായിക്കുന്ന തിരക്കിലാണ് സാന്റാക്ലോസ് .  ഇതുവരെ ലഭിച്ചത്  ലക്ഷക്കണക്കിന് കത്തുകൾ. കൂടുതലും ക്രിസ്മസ് സമ്മാനങ്ങൾക്കായുള്ള  കുട്ടികളായ ആവശ്യക്കാരായിരുന്നു. എല്ലാ കത്തുകൾക്കും സാന്റെയുടെ സ്പെഷൽ സ്റ്റാംപോടു കൂടിയ മറുപടി ലഭിക്കും.

സാന്താക്ലോസ് വില്ലേജായ റോമാനിയായിലേക്ക് ആയിരങ്ങളാണ് ഈ ക്രിസ്മസ് കാലത്തും പതിവ് പോലെ എത്തുന്നത്. സ്നേഹ സമ്മാനങ്ങളും സമാധാന സന്ദേശവുമായി എല്ലാവരെയും കാണാൻ സാന്റ യാത്ര തുടങ്ങുകയാണ്. 

Finland christmas ceebration