ഹോണ്ടുറാസില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 16 മരണം; 24 പേര്‍ക്ക് പരുക്ക്

HONDURAS-BUS-ACCIDENT
ചിത്രം;AFP
SHARE

ഹോണ്ടുറാസില്‍ ബസ് കൊക്കയിലേക്ക് വീണ് 16 പേര്‍ കൊല്ലപ്പെട്ടു. 24 ലേറെപ്പേര്‍ക്ക് പരുക്ക്. ഹൈവേയിലൂടെ സഞ്ചരിച്ച ബസ് തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. അറുപതോളം പേരുമായി പോയ ബസ് പാലത്തില്‍ ഇടിച്ചാണ് വെള്ളച്ചാട്ടത്തിനടുത്തുള്ള കൊക്കയിലേക്ക് മറിഞ്ഞത്. 

HONDURAS-BUS-ACCIDENT

10 പേര്‍ സംഭവസ്ഥലത്ത് വച്ചും മറ്റുള്ളവര്‍  ആശുപത്രിയില്‍ വച്ചുമാണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പരുക്കേറ്റവരെ ആംബുലന്‍സുകളിലും ഹെലികോപ്ടറിലുമായി ആശുപത്രികളിലെത്തിച്ചു. ഇവരില്‍ എട്ടുപേരുെട നില ഗുരുതരമാണെന്നും അധികൃതര്‍ വ്യക്തമാക്കി. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും ഹോണ്ടുറാസ് പ്രസിഡന്റ് സിയോമറ കാസ്ട്രോ അറിയിച്ചു. 

16 killed in Honduras after bus falls into gorge

MORE IN WORLD
SHOW MORE