ഭക്ഷണവും വെള്ളവുമില്ല; ഗാസ പട്ടിണിയിലേക്കെന്ന് യുഎന്‍

gaza-171123
SHARE

ഇസ്രയേല്‍ ആക്രമണം രൂക്ഷമായ ഗാസ ഉടന്‍ പട്ടിണിയിലേക്ക് നീങ്ങുമെന്ന് യു.എന്‍. സാധാരണക്കാര്‍ ഭക്ഷണവും വെള്ളവുമില്ലാതെ പട്ടിണിയിലാകുമെന്ന് യുഎന്‍ ഫുഡ് പ്രോഗ്രാം തലവന്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം യുദ്ധനിയമങ്ങളുടെ ലംഘനത്തിന് രാജ്യാന്തര തലത്തില്‍ അന്വേഷണം വേണമെന്ന് യുഎന്‍ മനുഷ്യാവകാശ അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

യുദ്ധം നാല്‍പ്പത്തൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ദുരിതം പട്ടിണിയുടെ രൂപത്തില്‍ കടന്നുവരുമെന്നാണ് മുന്നറിയിപ്പ്. ശൈത്യകാലത്തേക്ക് കടക്കുന്നതിനാല്‍ തിങ്ങിനിറഞ്ഞ ഷെല്‍ട്ടറുകളില്‍ താമസിക്കുന്ന സാധാരണക്കാര്‍ ഭക്ഷണവും വെള്ളവുമില്ലാതെ പട്ടിണിയിലാകുമെന്നാണ് യുഎന്‍ ഫുഡ് പ്രോഗ്രാം തലവന്‍ സിന്‍ഡ് മകെയ്ന്‍ പറയുന്നത്. ഗാസയിലേക്ക് സഹായമെത്തിക്കുന്നതിന് ഒരു വാതില്‍കൂടി തുറക്കണം. ഇന്ധനക്ഷാമം കാരണം ഭക്ഷ്യോല്‍പ്പനങ്ങള്‍ ഗാസയില്‍ വിതരണം ചെയ്യുന്നതിന് തടസമുണ്ടെന്നും മക്‍കെയ്ന്‍ പ്രസ്താവനയില്‍ പറഞ്ഞു. 

അതേസമയം ഹമാസ് ബന്ദിയാക്കിയ ഒരു ഇസ്രയേല്‍ പൗരന്‍റെ മൃതദേഹം ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ കണ്ടെത്തിയതായി ഇസ്രയേല്‍ സ്ഥീരികരിച്ചു. ആക്രമണം രൂക്ഷമായ അല്‍ ഷിഫ ആശുപത്രി ഇസ്രയേല്‍ സൈന്യം അരിച്ചുപെറുക്കുകയാണ്. ഇന്നലെ ആശുപത്രിക്കുള്ളില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. ഗാസയിലെ ഇന്തൊനീഷ്യന്‍ ആശുപത്രി പ്രവര്‍ത്തനം അവസാനിപ്പിച്ചു. അതേസമയം, യുദ്ധനിയമങ്ങളിലെ ലംഘനത്തിന് രാജ്യാന്തര തലത്തില്‍ അന്വേഷണം വേണമെന്ന് യുഎന്‍ മനുഷ്യാവകാശ അധ്യക്ഷന്‍ വോള്‍ക്കെര്‍ തുര്‍ക്ക് ആവശ്യപ്പെട്ടു. വൈദ്യുതിയുടെ അഭാവത്തില്‍ ഗാസയില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിലച്ച സാഹചര്യമാണെന്ന് വിതരണ കമ്പനികള്‍ വ്യക്തമാക്കി. 

U.N said that Gaza will soon go to starvation due to the lack of =food and water.

MORE IN WORLD
SHOW MORE