
കുട്ടികളുടേയും മുതിര്‍ന്നവരുടേയും ഉള്‍പ്പെടെ പല നിറങ്ങളിലേയും വലിപ്പങ്ങളിലേയും 2000 ഷൂസുകള്‍...പലസ്തീനില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരവര്‍പ്പിച്ചും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടുമാണ് സൗത്ത് കൊറിയയിലെ സിയോളില്‍ 2000 ഷൂസുകള്‍ നിരന്നത്. പലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എമര്‍ജന്‍സി ആക്ഷന്‍ കൊറിയന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഷൂസുകളെത്തിയത്.

75 വര്‍ഷം നീണ്ട സംഘര്‍ഷ പരമ്പരയില്‍ ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേലിലും ജീവന്‍ നഷ്ടമായവരുടെ ഓര്‍മയിലാണ് ഈ ഷൂസുകള്‍ക്ക് മുന്‍പില്‍ ഞങ്ങള്‍ നില്‍ക്കുന്നത്. പലസ്തീന് സ്വാതന്ത്ര്യം ലഭിക്കണം. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാറിന് തയ്യാറാവണം, സിയോളിലെ ബോസിംഗാക് സ്ക്വയറില്‍ ഒത്തുകൂടിയവര്‍ ആവശ്യപ്പെടുന്നു.
