പുടിനെ വിമര്‍ശിച്ച സൈനിക ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍

russiawb
SHARE

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ വിമര്‍ശിച്ച മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍ .‘മൂന്നാംകിട എയര്‍ഫോഴ്സ്’വിഷയത്തില്‍ പുടിനെതിരെ വിമര്‍ശനം ഉന്നയിച്ച ഓഫീസര്‍ വ്ളാദിമര്‍ സിരിഡോവിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു സ്ത്രീയുടെ മൃതദേഹത്തിനു അരികിലായാണ് സിരിഡോവിന്റെ മൃതദേഹം കണ്ടത്. ആ സ്ത്രീ ആരെന്ന് തിരിച്ചറിഞ്ഞില്ലെന്നും ഭാര്യയാണെന്ന സംശയമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

മരണത്തിനു പിന്നില്‍ ദുരൂഹതകള്‍ സംശയിക്കത്തക്ക രീതിയില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. റഷ്യന്‍ മാഗസിനുമായുള്ള അഭിമുഖത്തിനിടെയിലാണ് രാജ്യത്തെ പൈലറ്റുമാര്‍ക്ക് പരിശീലനമില്ലായ്മയെക്കുറിച്ചും അപര്യാപ്തമായ സാഹചര്യങ്ങളെക്കുറിച്ചും വിമര്‍ശനം ഉന്നയിച്ചത്. പരിശീലനം പോലും കൃത്യമായി കിട്ടാത്ത മൂന്നാംകിട പൈലറ്റുമാരെയാണ് ഇപ്പോള്‍ നിയമിക്കുന്നതെന്നും സിരിഡോവ് പറഞ്ഞു.  മോശം ശമ്പളത്തില്‍ ജോലി ചെയ്യാനും ഓഫീസര്‍മാര്‍ നിര്‍ബന്ധിതരാകുന്നുവെന്നും സിരിഡോവ് അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് റെഡ് സ്റ്റാര്‍ പദവി കിട്ടിയ പൈലറ്റാണ് സിരിഡോവ്. 

Russian general who criticised Vladimir Putin found dead

MORE IN WORLD
SHOW MORE