നോവായി ആ പതിനാലുപേര്‍ ;അപകടം ഇറങ്ങുന്നതിന് തൊട്ടുമുന്‍പ്

plane11
SHARE

ബ്രസീലിലെ ആമസോണ്‍ വനത്തില്‍ വിമാനം തകര്‍ന്നു വീണത് ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍. 14പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. . മാനോസില്‍ നിന്ന് പുറപ്പെട്ട വിമാനമാണ്  വനത്തില്‍ തകര്‍ന്നു വീണത്. വനത്തിന് ചേര്‍ന്നുള്ള ബാര്‍സൈലോസ് നഗരത്തിന് അടുത്താണ് അപകടമുണ്ടായത്. റണ്‍വേയില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍  കനത്തമഴമൂലം കാഴ്ച പരിമിതമായതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.

ആമസോണ്‍ വനത്തില്‍  മീന്‍പിടിത്ത വിനോദത്തിനായി വന്ന 12പേരും രണ്ടു ജീവനക്കാരുമാണ്  വിമാനത്തില്‍ ഉണ്ടായിരുന്നത്.ബ്രസീലീലെ എംബ്രേയര്‍ കമ്പനി നിര്‍മിച്ച  ഇഎംബി110 ഇനത്തില്‍ പ്പെട്ട വിമാനമാണ് തകര്‍ന്നുവീണത്.

MORE IN WORLD
SHOW MORE