താല്‍ക്കാലികമായി അഭിനയ രംഗത്ത് നിന്നും ഇടവേളയെടുത്ത് സ്പൈഡര്‍മാന്‍ താരം ടോം ഹോളണ്ട്

സ്പൈഡര്‍മാന്‍ താരം ടോം ഹോളണ്ട് അഭിനയം താല്‍ക്കാലികമായി നിര്‍ത്തുന്നു. ആപ്പിള്‍ ടി.വി  ക്രൈം ത്രില്ലറിലെ ആയാസകരമായ പ്രകടനമാണ് യുവതാരത്തെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ പ്രേരിപ്പിച്ചത്. 

ശാരീരികവും മാനസികവുമായ തയ്യാറെടുപ്പിന് ശേഷമാണ് ആപ്പിള്‍ ടി.വി സൈക്കോളജിക്കല്‍ ഡ്രാമ ക്രൗഡഡ് റൂമില്‍ ടോം ഹോളണ്ട് അഭിനയിച്ചത്. 70കളില്‍ അമേരിക്കയിലെ കോളജ് ക്യാംപസുകളെ ഭീതിയിലാഴ്ത്തിയ കുറ്റവാളി ബില്ലി മില്ലിഗന്‍റെ വേഷമാണ് പരമ്പരയില്‍ ഹോളണ്ടിന്.  ബുദ്ധിമുട്ടേറിയ സമയമായിരുന്ന ചിത്രീകരണവേളയെന്ന് അഭിമുഖത്തില്‍ ടോം ഹോളണ്ട് വെളിപ്പെടുത്തി.  മാനസികമായി തകര്‍ത്ത കഥാപാത്രത്തില്‍ നിന്ന് മോചനം നേടാനാണ് 27കാരനായ ഹോളണ്ട് അഭിനയത്തില്‍ നിന്ന് ഒരുവര്‍ഷത്തെ ഇടവേളയെടുക്കുന്നത്. പരമ്പര  ഇന്ന് ആപ്പിള്‍  ടിവിയില്‍ റിലീസ് ചെയ്യും. 

Spider-Man star Tom Holland is taking a break from acting