സെര്‍ബിയ– കൊസോവോ സംഘര്‍ഷം മുറുകുന്നു; വിട്ടുവീഴ്ചയ്ക്കില്ലെന്ന് നേതാക്കള്‍

The-conflict-between-Serbia-and-Kosovo-is-intensifying
SHARE

സെര്‍ബിയ– കൊസോവോ സംഘര്‍ഷം രൂക്ഷമാകുന്നു. മേഖലയില്‍ നാറ്റോ കൂടുതല്‍ സമാധാന സേനയെ വിന്യസിച്ചു. വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ വ്യക്തമാക്കി.

സെര്‍ബിയ, കൊസോവോ തര്‍ക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും സെര്‍ബിയയുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ കൊസോവോയില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് നടത്തിയതാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണം. മേഖലയിലെ ഭൂരിപക്ഷം വരുന്ന സെര്‍ബുകള്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. 3.5 ശതമാനം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് അംഗീകരിക്കരുതെന്ന വിവിധ രാജ്യങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ച കൊസോവോ ഭരണകൂടം അവിടങ്ങളില്‍ മേയര്‍മാരെ നിയമിക്കുകയും ചെയ്തു

മേയ് 25 ന് പൊലീസ് സംരക്ഷണത്തില്‍ മേയര്‍മാര്‍ ചുമതലയേല്‍ക്കാന്‍ എത്തി. മുനിസിപ്പാലിറ്റി കെട്ടിടങ്ങളിലെ സെര്‍ബിയന്‍ പതാക നീക്കി കൊസോവോ പതാക സ്ഥാപിക്കുക കൂടി ചെയ്തതോടെ സെര്‍ബുകള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു.  കടുത്ത പ്രതിഷേധവുമായി അവര്‍ തെരുവിലിറങ്ങി. തുടര്‍ന്ന് പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. കൊസോവോയില്‍ വര്‍ഷങ്ങളായി നിലയുറപ്പിച്ച നാറ്റോ സമാധാന സേനാംഗങ്ങള്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു. ഇതോടെ ശക്തമായ മുന്നറിയിപ്പുമായി യു.എസും യൂറോപ്യന്‍ യൂണിയനും രംഗത്തെത്തി. അനമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന സംയുക്ത സൈനികാഭ്യാസത്തില്‍നിന്ന് കൊസോവോയെ ഒഴിവാക്കുകയും ചെയ്തു.  എന്നാല്‍ സെര്‍ബിയന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ വുസിച്ചും കൊസോവോ പ്രധാനമന്ത്രി അല്‍ബിന്‍ കുര്‍തിയും പരസ്പരം പഴിചാരുകയാണ്. 

The conflict between Serbia and Kosovo is intensifying. The leaders of both countries have stated that they will not compromise each other

MORE IN WORLD
SHOW MORE