റോക്ക് ആന്‍ഡ് റോള്‍ 'ക്വീന്‍' ടിനാ ടേണര്‍ അന്തരിച്ചു

ചിത്രം: Reuters

പോപ് ഇതിഹാസം ടിനാ ടേണര്‍ (83)അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ദീര്‍ഘകാലമായി സൂറിചിലെ വസതിയില്‍ ചികില്‍സയിലായിരുന്നു. 80കളില്‍ പോപ് ലോകത്തെ അടക്കിവാണ ടിന പാട്ടിലെ ഊര്‍ജവും, പ്രസരിപ്പും  കൊണ്ട് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ചു. 'ക്വീന്‍ ഓഫ് റോക്ക് ആന്‍ഡ് റോള്‍' എന്നാണ് ആരാധകര്‍ സ്നേഹപൂര്‍വം ടിനയെ വിളിച്ചിരുന്നത്. കറുത്ത വംശജരായ സ്ത്രീകള്‍ക്ക് സമൂഹത്തിന്റെ മുന്‍ശ്രേണിയിലേക്ക് വരാന്‍ ടിന നല്‍കിയ പ്രചോദനം ചെറുതല്ല. സ്റ്റേജ് പെര്‍ഫോമന്‍സുകളില്‍ ഫാഷന്‍ ഐക്കണ്‍ കൂടിയായിരുന്നു ടിന. 

1939 നവംബറില്‍ അമേരിക്കയിലെ ടെന്നസിയിലായിരുന്നു ടിനയെന്ന ആന്‍ മേ ബല്ലോക്കിന്റെ ജനനം. പള്ളിയിലെ സംഗീതസംഘത്തോടൊപ്പം പാട്ട് തുടങ്ങിയ ടിന സംഗീതരംഗത്ത് പില്‍ക്കാലത്ത് സ്വന്തം വഴി തെളിച്ചെടുത്തു. 1960 ല്‍ ടിന പുറത്തിറക്കിയ 'എ ഫൂള്‍ ഇന്‍ ലവ്' യുഎസിലെ ടോപ് ചാര്‍ട്ടിലെത്തി. 12 ഗ്രാമി അവാര്‍ഡുകളും ടിന നേടിയിട്ടുണ്ട്.

Tina Turner: legendary rock’n’roll singer dies aged 83