Russia-Ukrain-attack

യുക്രെയ്ന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ബെല്‍ഗൊരോഡ് മേഖലയില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ സായുധ സംഘത്തെ കീഴ്പ്പെടുത്തിയെന്ന് റഷ്യ. 70 അക്രമികളെ വധിച്ചുവെന്നും റഷ്യ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസമാണ് യുക്രെയ്ന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ബെല്‍ഗൊരോഡില്‍ വന്‍ ആക്രമണം നടന്നത്. 

യുക്രെയ്ന്‍ നഗരമായ ബാഹ്മുത്ത് കീഴടക്കിയെന്ന അവകാശവാദവുമായി ആഹ്ലാദപ്രകടനം നടത്തിയ റഷ്യയ്ക്ക് അപ്രതീക്ഷിതമായിരുന്നു ബെല്‍ഗൊരോഡില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം. ലിബര്‍ട്ടി ഓഫ് റഷ്യ ലീജിയന്‍, റഷ്യന്‍ വൊളന്റിയര്‍ കോര്‍പ്സ് എന്നീ സംഘടനകളാണ് അതിര്‍ത്തി കടന്നെത്തിയത്. ബെല്‍ഗൊരോഡില്‍ ഇവര്‍ വലിയ നാശവും വിതച്ചു. ആക്രമണം രൂക്ഷമായതോടെ മേഖലയിലെ ജനങ്ങളെ റഷ്യ ഒഴിപ്പിച്ചു. വൈകാതെ ഭീകരവിരുദ്ധ പ്രവര്‍ത്തനം എന്ന പേരില്‍ പ്രദേശത്ത് സൈനിക നടപടിയും ആരംഭിച്ചു. തുടര്‍ന്ന് ഇന്നലെ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ 70 യുക്രെയ്ന്‍ ഭീകരെ വധിച്ചുവെന്നും ശേഷിക്കുന്നവരെ യുക്രെയ്നിലേക്ക് തുരത്തിയെന്നും അറിയിച്ചു.  അതേസമയം ഷെല്ലാക്രമണം തുടരുന്നുണ്ടെന്നും മേഖലയില്‍ നിന്ന് ഒഴിഞ്ഞുപോയവരോട് ഉടന്‍ തിരിച്ചുവരേണ്ടെന്ന നിര്‍ദേശവും നല്‍കി. അതിനിടെ ബെല്‍ഗൊരോഡില്‍ ആക്രമണം നടത്തിയ സംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്ന് യുക്രെയ്ന്‍ വ്യക്തമാക്കി. 

Russia says it has subdued an armed group that invaded the Belgorod region near the border with Ukraine