വിദേശ വിദ്യാർഥികളുടെ ആശ്രിത വിസാ നിയന്ത്രണങ്ങൾ മലയാളി വിദ്യാർഥികളുടെ യുകെ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയാകും. ഗവേഷണ പി.ജി കോഴ്സുകൾ പഠിക്കാനെത്തുന്നവർക്കു മാത്രമാകും ഇനിമുതൽ ജീവിത പങ്കാളി, മക്കൾ, എന്നീ ആശ്രിതരെ കൂടെ കൊണ്ടുവരാനാകുക.
ഡിഗ്രിക്കോ മറ്റ് ചെറുകിട കോഴ്സുകൾക്കോ ബ്രിട്ടണിലെത്തുന്ന വിദ്യാർഥികൾക്ക് കുടുംബാംഗങ്ങളെ കൂടെ കൂട്ടാനാകില്ല. മലയാളികൾ ഉൾപ്പെടെ ഇത്തരത്തിലുള്ള കോഴ്സുകൾക്കു ചേർന്നാണ് കുടുംബാംഗങ്ങൾക്കൊപ്പം ഇവിടേക്ക് കുടിയേറിയത്. രണ്ടുവർഷം വരെ ജോലി ചെയ്യാൻ സൗകര്യമൊരുക്കുന്ന പോസ്റ്റ് സ്റ്റഡി വർക്ക് വിസയുടെ കാര്യത്തിലും പുനർവിചിന്തനത്തിന് സാധ്യതയുണ്ട്.
ഇന്നലെ ഹോം സെക്രട്ടറി പ്രഖ്യാപിച്ച മാറ്റങ്ങൾ അടുത്ത ജനുവരിയിലാവും പ്രാബല്യത്തിലാകുക.നിലവിൽ ബ്രിട്ടണിലെത്തിയിട്ടുള്ള വിദ്യാർഥികളെ ഈ തീരുമാനം ബാധിക്കില്ല.എങ്കിലും എല്ലാ ആശ്രിത വിസ അപേക്ഷകളിലും നിയന്ത്രണങ്ങൾ കൂടും.വിദ്യാർഥി വിസയിലെത്തുന്നവർ പഠനം പൂർത്തിയാക്കുന്നതിനു മുമ്പേ വർക്ക് വിസയിലേക്ക് മാറുന്നതിനുള്ള നിയന്ത്രണമാണ് മലയാളികളെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു തീരുമാനം.സ്റ്റുഡന്റ് വിസയിൽ വന്ന് കെയർ വിസയിലേക്ക് ജോലിചെയ്യുന്നവര്‍ ബ്രിട്ടണിൽ നിരവധിയാണ്. മലയാളി ഏജന്റമാരുടെ ഒത്താശയിൽ മലയാളി വിദ്യാർഥികൾ തന്നെയാണ് ഇങ്ങനെ മാറിയിട്ടുള്ളവരിൽ ഏറെയും. ഇവർക്കെല്ലാം ഇനി വിസ പുതുക്കാനെത്തുമ്പോൾ വിഷമിക്കേണ്ടിവരും. വിദ്യാർഥികളെ കെണിയിലാക്കുന്ന റിക്രൂട്ടിംങ് ഏജൻസികൾക്കെതിരേ നടപടി കർക്കശനമാക്കുമെന്നും ഹോം ഓഫിസ് വ്യക്തമാക്കുന്നുണ്ട്
Dependent visa restrictions for foreign students will be a restrain of UK aspirations of Malayali students