Australian-Prime-Ministers-assurance-to-Prime-Minister-Narendra-Modi

ഓസ്ട്രേലിയയിലെ ഖലിസ്ഥാൻ വിഘടനവാദികൾക്കെതിരെ ' കർശന നടപടി എടുക്കുമന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ ഉറപ്പ്. ഹിന്ദു ക്ഷേത്രങ്ങളുടെയും വിശ്വാസികളുടെയും സുരക്ഷ ഉറപ്പാക്കും. ഉഭയകക്ഷി ബന്ധത്തെ ബാധിക്കുന്ന ഒന്നും അനുവദിക്കില്ല.ഖനി, ധാതു മേഖലയിൽ സഹകരണം വർധിപ്പിക്കാൻ ഇന്ത്യയും ഓസ്ട്രേലിയയും തീരുമാനിച്ചു.

 

 ഖലിസ്ഥാന്‍വാദികളും അല്ലാത്തവരും തമ്മില്‍  ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ ഏറ്റുമുട്ടിയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിതല ചര്‍ച്ചയില്‍ ഇക്കാര്യം വിഷയമായത്.  ഇന്ത്യന്‍ ദേശീയപതാകയ്ക്ക് തീയിടുകയും ക്ഷേത്രങ്ങള്‍ ആക്രമിക്കുകയും ചെയ്തിരുന്നു. ബ്രിസ്ബെയ്നിലെ ലക്ഷ്മി നാരായണ്‍ ക്ഷേത്രവും മില്‍ പാര്‍ക്കിലെ സ്വാമിനാരായണ്‍ ക്ഷേത്രവും ഖലിസ്ഥാന്‍വാദികള്‍ ആക്രമിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് നരേന്ദ്രമോദിക്ക് ആന്തണി ആല്‍ബനീസ് ഉറപ്പ് നല്‍കി.   ഓസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കും.

ഖനനം, പുനരുപയോഗ ഊര്‍ജം, വ്യാപാരം തുടങ്ങി വിവിധ മേഖലകളില്‍ ഉഭയകക്ഷി ബന്ധം ശക്തമാക്കും. കുടിയേറ്റവും യാത്രാനുമതിയുമടക്കമുള്ള വിഷയങ്ങളിലേര്‍പ്പെട്ട കരാര്‍ ഇന്ത്യക്കാര്‍ക്ക് പ്രയോജനം ചെയ്യും. ഇന്ത്യയില്‍ നടക്കുന്ന ലോകകകപ്പ് ക്രിക്കറ്റ് കാണാന്‍ പ്രധാനമന്ത്രി ആല്‍ബനീസിനെയും ക്രിക്കറ്റ് പ്രേമികളെയും മോദി ക്ഷണിച്ചു. അഡ്മിറാലിറ്റി ഹൗസില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച പ്രധാനമന്ത്രി മോദി ഓസ്ട്രേലിയന്‍ പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡറ്റണുമായും  കൂടിക്കാഴ്ച നടത്തി. 

 

Australian Prime Minister's assurance to Prime Minister Narendra Modi that strict action will be taken against Khalistan separatists in Australia.