വടക്കന്‍ ഇറ്റലിയില്‍ പേമാരിയും പ്രളയത്തിലും 13 പേര്‍ മരിച്ചു. എമിലിയ റൊമാന്‍ക പ്രദേശത്ത് 23 നദികള്‍ കരകവിഞ്ഞൊഴുകുന്നുവെന്നാണ് റിപ്പോര്‍ട്ട്. പതിനായിരങ്ങളാണ് വീടുവിട്ട് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം തേടിയിരിക്കുന്നത്. മുന്നൂറിലേറെ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായെന്നും നാന്നൂറിലേറെ റോഡുകള്‍ തകര്‍ന്നുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാല്‍ ലക്ഷത്തിലേറെ ജനങ്ങള്‍ വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്. ഒരുകോടി യൂറോയുടെ നാശനഷ്ടമുണ്ടായതായാണ് അനൗദ്യോഗിക കണക്ക്. അയ്യായിരം ഹെക്ടറിലെ കൃഷി വെള്ളത്തിനടിയിലാണ്. ദുരന്തബാധിത പ്രദേശത്തുള്ളവര്‍ക്കായി ഫെറാരി 10 ലക്ഷം യൂറോ സംഭാവന നല്‍കുമെന്ന് അറിയിച്ചു.
2012ലെ ഭൂകമ്പത്തിന്റെ കെടുതികളെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് റൊമാന്‍ക മടങ്ങി വന്നിട്ട് അധികമായില്ലെന്നും പ്രളയം കടുത്ത ദുരിതത്തിലേക്കാണ് ജനങ്ങളെ എടുത്തെറിഞ്ഞിരിക്കുന്നതെന്നും റൊമാന്‍ക പ്രസിഡന്റ് പറഞ്ഞു. ആയിരക്കണക്കിന് പേര്‍ക്കാണ് വീട് നഷ്ടമായത്. കൂട്ടായ്മയിലൂടെ ഈ പ്രതിസന്ധിയും മറികടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Italy floods destroy homes, farms; 13 killed so far