നിയന്ത്രണം വിട്ട് താഴ്വരയിലേക്ക് മറിഞ്ഞ ബസിലെ കുട്ടികളടക്കം ആറ് പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റ് ദാരുണാന്ത്യം. ആഫ്രിക്കയിലെ നിക്കരഗ്വേയിലാണ് അപകടം നടന്നത്. റോഡിലൂടെ പോകുന്നതിനിടെ നിയന്ത്രണം വിട്ട ബസ് 160 അടി താഴ്ച്ചയിലേക്ക് വീഴുകയും അവിടെയുണ്ടായിരുന്ന ഒരു തേനീച്ച കൂട്ടില്‍ തട്ടുകയുമായിരുന്നു. തുടര്‍ന്ന് അവ കൂട്ടമായി ആക്രമിക്കുകയായിരുന്നു. ആഫ്രിക്കന്‍ തേനിച്ചകളെ പാര്‍പ്പിച്ചിരുന്ന കൂടുകള്‍ക്ക് മുകളിലൂടെയാണ് ബസ് നീങ്ങിയിരുന്നത്. ബസ് മറിഞ്ഞെങ്കിലും ആര്‍ക്കും ജീവഹാനി സംഭവിച്ചിരുന്നില്ല. എന്നാല്‍ തേനീച്ചകള്‍ ഇളകിയെത്തിയത് ആക്രമണത്തിന്‍റെ ആക്കം കൂട്ടി.
45 പേർക്കാണ് തേനീച്ചകളുടെ കുത്തേറ്റത്.
അപകടം നടന്നതറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും, തേനിച്ചക്കൂട്ടം അക്രമാസ്കതമായിരുന്നതിനാല്‍ അവര്‍ക്ക് അടുക്കാന്‍ സാധിച്ചില്ല. ഗര്‍ഭണിയായ യുവതിയുള്‍പ്പെടെ തേനീച്ചകളുടെ കുത്തേറ്റ് ശരീരമാസകലം പാടുമായി രക്ഷപെട്ടവരെ ആശുപത്രിയിലെത്തിച്ചു. തേനീച്ചകളുടെ ആക്രമണം എത്രമാത്രം ഭീകരമായിരുന്നെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. അതേസമയം പരുക്കേറ്റവര്‍ക്ക് ചികില്‍സ നല്‍കി വരുകയാണന്നും, അവരുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
തേനീച്ചകളിൽ തന്നെ ഏറ്റവും അപകടകാരികളായ ഇനങ്ങളിൽ ഒന്നാണ് ആഫ്രിക്കൻ തേനീച്ചകൾ. ആക്രമണത്തിന്റെ ശക്തി കൊണ്ടുതന്നെ കൊലയാളി തേനീച്ചകളെന്നും ഇവയ്ക്ക് വിളിപ്പേരുണ്ട്. പ്രകോപനമുണ്ടായാൽ മറ്റു തേനീച്ചകളെക്കാൾ പത്തു മടങ്ങ് അധിക വേഗത്തിൽ ആക്രമിക്കുന്നവയാണ് ഇവ. ആഫ്രിക്കൻ തേനീച്ചകളെ പാർപ്പിച്ചിരിക്കുന്ന കൂടുകൾക്കരികിലേക്ക് പരിശീലനമില്ലാത്തവർ പോകരുതെന്ന് മുന്നറിയിപ്പുകളും വിദഗ്ധര്‍ നല്‍കിയിട്ടുണ്ട്. ഇവയുടെ കുത്തേറ്റ് മനുഷ്യർക്കും മൃഗങ്ങൾക്കും ജീവഹാനി സംഭവിച്ചതായുള്ള വാർത്തകൾ മുൻപും പുറത്തുവന്നിട്ടുണ്ട്.
താരതമ്യേന ചെറിയ കോളനികളായി ജീവിക്കുന്നവ ഇവ, കൂടുകൂട്ടുന്നത് കിട്ടിയാൽ ഉപേക്ഷിക്കപ്പെട്ട പെട്ടികളിലോ ടയറുകളിലോ ചെടിച്ചട്ടികളിലോ മെയിൽ ബോക്സുകളിലോ ഒക്കെയാണ്. അബദ്ധത്തിൽ കൂടിന് ഇളക്കം തട്ടിയാൽ ശല്യപ്പെടുത്തുന്നവരെ നിമിഷങ്ങൾക്കുള്ളിൽ കൂട്ടമായി ആക്രമിച്ച് സാരമായി പരുക്കേൽപ്പിക്കുകയും ചെയ്യും. ഇര വെള്ളത്തിന് മുകളിലേക്ക് ഉയർന്നു വരുന്നതു വരെ അവ കാത്തിരിക്കുന്നതിനാല്‍, ആക്രമണമേറ്റാൽ രക്ഷപ്പെടാനായി വെള്ളത്തിലേക്ക് ചാടുന്നത് നന്നല്ലന്നും വിദഗ്ധർ പറയുന്നു.