‘എല്ലാവരും ക്ഷമിക്കുക’; വികാരനിര്‍ഭര കുറിപ്പ്; പിന്നാലെ കെയ്‌‌ലി മരിച്ച നിലയില്‍

 ട്രാന്‍സ് ഫ്ലൈറ്റ് അറ്റന്‍ഡന്‍റ് കെയ്ലി സ്കോട്ട് മരിച്ച നിലയില്‍. വികാരനിര്‍ഭരമായ ഒരു പോസ്റ്റും കെയ്്ലി മരിക്കുന്നതിന് മുന്‍പ് പോസ്റ്റ് ചെയ്തു. 2020ല്‍ യുണൈറ്റഡ് എയര്‍ലൈന്‍സിന്‍റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട കെയ്ലി പിന്നീട് രാജ്യന്തര മാധ്യമങ്ങളുടെ വരെ തലക്കെട്ടായി.

25 വയസുകാരിയായ കെയ്ലിയെ തിങ്കളാഴ്ച്ചയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. താനുമായുള്ള നല്ല ഓര്‍മകളെ മറക്കരുതെന്ന് പറഞ്ഞായിരുന്നു കുറിപ്പ്. താന്‍ നിരാശപ്പെടുത്തിയ എല്ലാവരോടും മാപ്പ് ചോദിക്കുന്നു, തനിക്ക് ഇതിലും ശക്തയായിരിക്കാന്‍ കഴിഞ്ഞില്ല, തനിക്ക് തന്‍റെ പ്രയത്നങ്ങളുടെ ഫലമെടുക്കാന്‍ കഴിഞ്ഞില്ലന്നും താൻ വിടവാങ്ങുന്നത് നിങ്ങളെക്കുറിച്ചുള്ള പ്രതിഫലനമല്ല, മറിച്ച് സ്വയം മികച്ചതാക്കി മാറ്റാനുള്ള തന്റെ കഴിവില്ലായ്മയുടെ ഫലമാണെന്ന് മനസിലാക്കണമെന്നും കെയ്ലി കുറിച്ചു. അവര്‍ സ്നേഹിച്ച കുറച്ചാളുകളുടെ പേരും കുറിപ്പിലുണ്ടായിരുന്നു. മറ്റൊരു ലോകത്ത് കാണാമെന്നും കുറിപ്പില്‍ പറയുന്നു.

പിന്നാലെ അമ്മ ആന്‍ഡ്രിയ സില്‍വെസ്ട്രൊ മകളുടെ മരണം സ്ഥിരീകരിച്ച് രംഗത്ത് വന്നു. കെയ്ലിയെ തന്‍റെ മകളായി ലഭിച്ചതില്‍ അഭിമാനിക്കുന്നുെവന്നും, അവള്‍ ജീവിതത്തില്‍ ചെയ്തതിനേയെല്ലാം അല്‍ഭുതത്തോടെ കാണുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. അവളുടെ പുഞ്ചിരി മനോഹരമാണമാന്നും തങ്ങള്‍ക്ക് മനസിലാവുന്നതിനെക്കാള്‍ ഒത്തിരി ആഴമുള്ളതാ‌ണ് അവളുടെ ഹൃദയമെന്നും ആ അമ്മ കുറിച്ചു.

അതേസമയം കെയ്്ലിയുടെ മരണം അന്വേഷിച്ച് വരികയാണന്ന് ഡെന്‍വര്‍ പൊലീസ് അറിയിച്ചു. യുണൈറ്റഡ് എയര്‍ലൈന്‍സും കെയ്്ലിയുടെ മരണത്തില്‍ ഖേദമറിയിച്ചു