‘ഞാന്‍ തിരിച്ചെത്തി’; വിലക്കുകാലം കടന്ന് ട്രംപ് വീണ്ടും സോഷ്യല്‍ പ്ലാറ്റ്ഫോമുകളില്‍

donald trump
SHARE

രണ്ടു വര്‍ഷത്തിന് ശേഷം മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യൂ ട്യൂബ്, ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചു. ‘ഞാന്‍ തിരിച്ചു വന്നിരിക്കുന്നു’  എന്ന തലക്കെട്ടോടെ 2016ലെ തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് നടത്തിയ പ്രസംഗത്തിന്റെ 12 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് ഫെയ്സ്ബുക്കിലും യൂട്യൂബിലും അദ്ദേഹം ആദ്യം പോസ്റ്റിട്ടിരിക്കുന്നത്.

 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചതിന് പിന്നാലെ 2021 ജനുവരി 6 ന് ട്രംപ് അനുയായികള്‍ സര്‍ക്കാരിനെതിരെ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ആക്രമണത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റത്തില്‍ അദ്ദേഹത്തിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയായിരുന്നു. വിലക്ക് നീക്കിയതോടെ  ട്രംപിന് ഇനി എന്തും പങ്കുവെക്കാമെന്ന് യൂ ട്യൂബ് അധികൃതര്‍ അറിയിച്ചു. 

വെള്ളിയാഴ്ചയാണ് ട്രംപിന്റെ യൂ ട്യൂബ് ചാനല്‍ പുനഃസ്ഥാപിച്ചത്. മെറ്റാ പ്ലാറ്റ്ഫോമുകള്‍ ഈ വര്‍ഷം ആദ്യം ട്രംപിന്റെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചിരുന്നു. നവംബറില്‍ അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടും പുനഃസ്ഥാപിച്ചു. എന്നാല്‍ ട്രംപ് ഇതുവരെ ട്വിറ്ററില്‍ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല.

Former US President Donald Trump's YouTube and Facebook accounts restored after two years

MORE IN WORLD
SHOW MORE