
പ്രണയബന്ധം അവസാനിപ്പിച്ച കാമുകിയെ കൂടിക്കാഴ്ചയ്ക്കായി വിളിച്ചു വരുത്തിയ ശേഷം വിഷപ്പൊടി വിതറി കൊലപ്പെടുത്തി, അതേ പൊടി ശ്വസിച്ച് 67കാരനും ദാരുണാന്ത്യം. കൊളംബിയയിലെ ബൊഗോട്ടയിലാണ് ഷോപ്പിങ്മാളിലാണ് സംഭവം. ലൂയിസ് കാര്‍ലോ അഗിറോയെന്നയാളും മരിയോര്‍ മുണ്‍സെന്ന യുവതിയുമാണ് മരിച്ചത്.
മരിയോറിനെ വിളിച്ച് ഷോപിങ്മാളിലേക്ക് വരുത്തിയ ശേഷം അഗിറോ മോശമായി പെരുമാറിയെന്നും തുടര്‍ന്ന് സഹായം കണ്ണിലേക്കും മുഖത്തേക്കും പൊടി വിതറിയെന്നുമാണ് പൊലീസ് പറയുന്നത്. ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ മരിയോര്‍, അഗിറോയെ കണ്ടിട്ട് വരാമെന്ന് പറഞ്ഞാണ് പോയതെന്നും പക്ഷേ നിമിഷങ്ങള്‍ക്കുള്ളില്‍ സഹായം തേടി വിളി വന്നുവെന്നും ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരന്‍ പൊലീസില്‍ മൊഴി നല്‍കി. അപകടം കണ്ടയുടന്‍ മാള്‍ ജീവനക്കാരും പൊലീസും വൈദ്യസംഘവും സ്ഥലത്തെത്തി മരിയോറിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരിയോറിന്റെ നേത്രപടലവും മൂക്കും വായയും പൊടിവീണ് പൊള്ളിനശിച്ചിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി. പൊടി അമിത അളവില്‍ ശ്വസിച്ച അഗിറോ ശ്വാസംമുട്ടിയും മരിച്ചു. മരിയോറിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ രണ്ട് മാള്‍ ജീവനക്കാര്‍ക്കും 5 രക്ഷാപ്രവര്‍ത്തകര്‍ക്കും ഛര്‍ദിയും തലവേദനയും ക്ഷീണവുമടക്കമുള്ള ബുദ്ധിമുട്ടുകളുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്ത്തരം വിഷപ്പൊടിയാണ് അഗിറോ വിതറിയതെന്ന് കണ്ടുപിടിക്കാനായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. പൊടി വീണതായി കരുതുന്ന മാളിലെ രണ്ട് ഫ്ലോറുകള്‍ പൊലീസ് സീല്‍ ചെയ്തു.
Man kills ex girlfriend and self with toxic powder