യുഎസിൽ കടുത്ത ശീതകാല കൊടുങ്കാറ്റ്; ആയിരത്തിലേറെ വിമാന സർവീസുകൾ റദ്ദാക്കി

യുഎസിൽ കടുത്ത ശീതകാല കൊടുങ്കാറ്റിനെത്തുടർന്ന് 1000ത്തിലേറെ വിമാന സർവീസുകൾ റദ്ദാക്കി. ആഭ്യന്തര സർവീസുൾപ്പെടെയാണ് റദ്ദാക്കിയത്. ആയിരത്തി പത്തൊൻപത് സർവീസുകൾ റദ്ദാക്കിയതായാണ് അധികൃതർ നൽകിയ വിവരം. മോശം കാലാവസ്ഥയും സാങ്കേതിക പ്രശ്നങ്ങളും കാരണം ഈ മാസാദ്യം 16700 സരവീസുകൾ റദ്ദാക്കേണ്ടി വന്നത് യുഎസിന്റെ സാമ്പത്തികമേഖലയ്ക്കടക്കം വൻ തിരിച്ചടിയായിരുന്നു. ഇന്ന് 797 വിമാന സർവീസുകൾ റദ്ദാക്കേണ്ടി വരുമെന്നും റിപ്പോർട്ടുകളുണ്ട്. സൗത്ത് വെസ്റ്റ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികളെല്ലാം പ്രതിസന്ധി നേരിടുകയാണ്. 

US Airlines cancel over thousands of flights over Winter Storm