ആകാശത്തൊരു അദ്ഭുതം; ഞെട്ടി നാട്ടുകാർ; പറക്കുംതളികയോ?; ആശങ്ക

cloud turkey
SHARE

ഞെട്ടിക്കുന്നൊരു കാഴ്ച കണ്ടാണ് തുർക്കി നഗരമായ ബുർസയിലെ ജനങ്ങൾ കഴിഞ്ഞ ദിവസം ഉറക്കം ഉണർന്നത്. സിനിമകളിൽ മാത്രം കണ്ടുശീലിച്ച  പറക്കുംതളികയാണോ കൺമുൻപിൽ? ഒരുമണിക്കൂറോളം ആകാശത്ത് പ്രത്യക്ഷപ്പെട്ട ഈ രൂപം നാട്ടുകാരെ മുൾമുനയിൽ നിർത്തി. 

ധൂമപടലമോ, മേഘമോ പോലെയാണ് ബുർസയുടെ ആകാശത്ത് പ്രത്യേകത തരം പ്രതിഭാസം കാണാനായത്. ചുവപ്പ്, ചാര നിറത്തിലാണ് വൃത്താകൃതിയിൽ ഈ രൂപം പ്രത്യക്ഷപ്പെട്ടത്. ബിർസയെ കൂടാതെ ഗുർസു, യിൽഡ്രം, സ്മാങ്കാസി, കെസ്റ്റൽ ജില്ലകളിലും ഈ രൂപം കാണാനായാതായി പറയുന്നു. 

ലെന്റികുലാർ ക്ലൗഡ് ആണ് രൂപപ്പെട്ടതെന്നാണ് തുർക്കി മെറ്ററോളജിക്കൽ വിഭാഗത്തിന്റെ വിശദീകരണം. ശക്തമായ കാറ്റിന്റെ ഗതിമാറ്റങ്ങളെ തുടർന്നും അന്തരീക്ഷ സമ്മർദങ്ങളെ തുടർന്നും ഇത്തരത്തിൽ മേഘങ്ങൾ രൂപപ്പെട്ടേക്കാം എന്നും വിദഗ്ധർ പറയുന്നു. 2000 മുതൽ 5000 മീറ്റർ ഉയരത്തിലാവും ഇത്തരത്തിൽ മേഘ രൂപങ്ങൾ രൂപപ്പെടുന്നത് എന്നാണ് ദി ഗാർഡിയന്റെ റിപ്പോർട്ടിൽ പറയുന്നത്. ശൈത്യകാലത്താണ് ഇത്തരത്തിൽ മേഘരൂപങ്ങൾ പ്രത്യക്ഷപ്പെടാനുള്ള സാധ്യത കൂടുതൽ. 

Cloud formation over turkey

MORE IN WORLD
SHOW MORE