'സ്വബോധം' നഷ്ടപ്പെട്ട് ബൈഡൻ; പ്രസംഗത്തിനിടെ ജനക്കൂട്ടത്തിലേക്ക് നടന്നു; വിഡിയോ

joe-biden
SHARE

വേദിയിൽ ‘സ്വബോധം’ നഷ്ടപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വ്യാഴാഴ്ച ഫെഡറൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസിയുടെ (ഫെമ) ഓഫിസിലെത്തിയപ്പോഴാണ് സംഭവം. ‘ഇയാൻ’ ചുഴലിക്കാറ്റിനെതിരായ പ്രതിരോധനടപടിയെ പ്രശംസിച്ച് ബൈഡൻ പ്രസംഗിച്ചിരുന്നു. ബൈഡന്റെ ആരോഗ്യനില സംബന്ധിച്ച് വലിയ തോതില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പുതിയ സംഭവം.

പ്രസംഗം പൂർത്തിയാക്കിയ ശേഷം, ബൈഡൻ വലത്തേക്ക് തിരിഞ്ഞ് ജനക്കൂട്ടത്തിനിടയിലേക്ക് നടന്നുനീങ്ങുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂമാധ്യമങ്ങളിൽ വൈറലാണ്. പ്രസംഗത്തിന് ശേഷം ബൈഡൻ ‘നന്ദി’ എന്ന് പറയുന്നതും പെട്ടെന്ന് ജനക്കൂട്ടത്തിലേക്ക് നീങ്ങുന്നതും കാണാം.

ഒരു ഉദ്യോഗസ്ഥ ‘മിസ്റ്റർ പ്രസിഡന്റ്’ എന്ന് വിളിക്കുന്നുണ്ടെങ്കിലും അദ്ദേഹം അവഗണിച്ചു. മറ്റൊരു ഉദ്യോഗസ്ഥയ്ക്ക് ബൈഡൻ ഹസ്തദാനം നൽകുന്നതും വിഡിയോയിലുണ്ട്. അടുത്തിടെ മരിച്ച യുഎസ് കോൺഗ്രസ് പ്രതിനിധിയെ, ജീവിച്ചിരിപ്പുണ്ടെന്ന മട്ടിൽ ബൈഡൻ അഭിസംബോധന ചെയ്തതിനു പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം.

MORE IN WORLD
SHOW MORE