'ഡോണ്‍ബാസ് മേഖലയിലെ ജനങ്ങളുടെ മൗലികാവകാശങ്ങൾ യുക്രെയ്ന്‍ ഹനിക്കുന്നു'

russua
SHARE

ഡോണ്‍ബാസ് മേഖലയിലുള്ള ജനങ്ങളുടെ മൗലികാവകാശങ്ങള്‍ യുക്രെയ്ന്‍ ഹനിക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്റോവ്. യു.എന്‍. ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ പാശ്ചാത്യ രാജ്യങ്ങളേയും ലാവ്റോവ് വിമര്‍ശിച്ചു. അതേസമയം റഷ്യന്‍ നിയന്ത്രണത്തിലുള്ള നാല് യുക്രെയ്ന്‍ പ്രദേശങ്ങളില്‍ ഹിതപരിശോധന തുടങ്ങി. ഹിത പരിശോധന അംഗീകരിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി.  

യുക്രെയ്ന്‍ അധിനിവേശത്തിനെതിരെ ഉയര്‍ന്ന ശക്തമായ വിമര്‍ശനങ്ങള്‍ തള്ളിയും സ്വന്തം നിലപാട് ന്യായീകരിച്ചുമാണ് യു.എന്‍. ജനറല്‍ അസംബ്ലിയില്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്റോവ് സംസാരിച്ചത്. ഡോണ്‍ബാസ് മേഖലയിലെ ജനങ്ങളുടെ എല്ലാ അവകാശങ്ങളും യുക്രെയ്ന്‍ നിഷേധിക്കുകയാണ്. വിദ്യാഭ്യാസം പോലും നല്‍കുന്നില്ല. എന്നാല്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഇതിനോട് കണ്ണടയ്ക്കുകയും റഷ്യയെ അധിനിവേശം നടത്തിയവരായി ചിത്രീകരിക്കുകയുമാണെന്നും ലാവ്റോവ് ആരോപിച്ചു. അതേസമയം റഷ്യന്‍ നിയന്ത്രണത്തിലുള്ള  ഡോണട്സ്ക്, ലുഹാന്‍സ്ക് മേഖലകളിലും സൈനിക നടപടിയിലൂടെ റഷ്യ കീഴടക്കിയ തെക്കന്‍ യുക്രെയ്നിലെ ഖേഴ്സണ്‍, സപോര്‍ഷ്യ പ്രവിശ്യകളിലും ഇന്ന് ഹിത പരിശോധന തുടങ്ങും. ഇന്നു മുതല്‍ അഞ്ചുദിവസമാണ് നടപടിക്രമങ്ങള്‍. റഷ്യന്‍ അനുകൂല ഭരണകൂടമുള്ള ഡോണസ്കില്‍ ഹിത പരിശോധനയുടെ നാലാമത്തെയും അഞ്ചാമത്തെയും ദിവസങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ചു. ഹിതപരിശോധനയുടെ ഫലം 28 ന് പ്രഖ്യാപിക്കുമെന്ന് ലുഹാന്‍സ് റിപ്പബ്ലിക് ഭരണകൂടവും അറിയിച്ചു. 2014 മുതല്‍ ഇരു പ്രദേശങ്ങളിലും റഷ്യന്‍ അനുകൂല ഭരണകൂടങ്ങളാണ്., ഖേഴ്‍സണും സപോര്‍ഷ്യയും സമീപകാലത്താണ് റഷ്യ പിടിച്ചെടുത്തത്. യുക്രെയ്നിലുള്ളവരുടെ സ്വയം നിര്‍ണയാവകാശത്തെ പിന്തുണയ്ക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിന്‍ പറഞ്‍ു. അതേസമയം ഹിത പരിശോധനയുടെ ഫലം അംഗീകരിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. 

MORE IN WORLD
SHOW MORE