പുട്ടിന്റെ പടയൊരുക്കം; പിന്നാലെ റഷ്യയില്‍ നിന്ന് പുറത്തേക്കൊഴുകി വിമാനങ്ങള്‍; വിഡിയോ

russia-flight
SHARE

റിസർവ് സൈന്യത്തെ സജ്ജമാക്കുമെന്ന റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ രാജ്യത്തുനിന്നു പുറത്തേക്കു പോകാനുള്ള വിമാനടിക്കറ്റുകൾ വൻതോതിൽ വിറ്റഴിഞ്ഞു. ടിക്കറ്റ് നിരക്ക് കുതിച്ചുയരുകയും ചെയ്തു. പുട്ടിന്റെ അഭിസംബോധനയ്ക്കു പിന്നാലെ പട്ടാളനിയമം നടപ്പാക്കിയേക്കുമെന്ന ഭീതിയും രാജ്യത്തു പടർന്നു. 18–65 വയസ്സിന് ഇടയിലുള്ളവർ രാജ്യം വിടുന്നതു വിലക്കുകയും ചെയ്തു.

യുക്രെയ്നിൽ പോരാട്ടം കടുപ്പിക്കുന്നതിന്റെ ഭാഗമായി 3 ലക്ഷം റിസർവ് സൈനികരോട് ഉടൻ സേവനത്തിനെത്താൻ പുട്ടിൻ ഉത്തരവിട്ടതിനു പിന്നാലെയാണ് രാജ്യത്തുനിന്ന് കിട്ടിയ വിമാനങ്ങളിൽ സ്ഥലംവിടാൻ ജനങ്ങൾ തയാറായത്. ഇതിന്റെ ഡേറ്റ ഉപയോഗിച്ചുള്ള വിഡിയോ, ആഗോള ഫ്ലൈറ്റ് ട്രാക്കിങ് സർവീസ് ആയ ഫ്ലൈറ്റ് റഡാർ 24 പുറത്തുവിട്ടിരുന്നു. വിഡിയോയിൽ റഷ്യയിൽനിന്നു പുറത്തേക്കുള്ള വിമാനങ്ങളുടെ പോക്ക് വ്യക്തമായി അറിയാനാകും.

MORE IN WORLD
SHOW MORE