ശരീരത്തിലെ കവർ വഴിത്തിരിവ്; മരണം മറച്ചുവച്ച് അമ്മ; 12 വർഷത്തിന് ശേഷം വിധി

mother-killer
SHARE

നവജാതശിശുവിന്റെ മരണം മറച്ചുവച്ച മാതാവിന് ജയിൽ ശിക്ഷ വിധിച്ച് കോടതി. വിസ്‌കോൻസെൻ സംസ്ഥാനത്തെ മിൽവോക്കിയിലെ കരിൻ ലുട്ടിനെൻ എന്ന സ്ത്രീയെയാണ് കോടതി ശിക്ഷിച്ചത്. 2009 ഏപ്രിലിലാണ് കരിൻ ബാത്ത് ടബിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.

എന്നാൽ, നവജാതശിശുവിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിയിരിക്കുകയായിരുന്നു. ഇതു കണ്ട തന്റെ ബോധം നഷ്മായെന്നു ഇവർ കോടതിയിൽ പറഞ്ഞു. പിന്നീട് കുഞ്ഞിനെ വനത്തിൽ ഉപേക്ഷിച്ചു. ആറു മാസത്തിനു ശേഷം ഒരു മരം വെട്ടുകാരനാണ് മൃതദേഹം കണ്ടത്.

കുഞ്ഞിന്റെ ശരീരത്തിനൊപ്പം ഉണ്ടായിരുന്ന കവറാണ് അന്വേഷണത്തിന് വഴിത്തിരിവായത്. ഇതിലെ ഡിഎൻഎ പരിശോധിച്ചാണ് തുടർ അന്വേഷണം നടത്തിയത്. ജനിതക പരിശോധനയിലൂടെ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തുകയായിരുന്നു.

കുട്ടി ജീവനോടെയല്ല ജനിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. നവജാത ശിശുവിന്റെ മരണം മറച്ചുവച്ച കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്. താൻ ഗർഭിണിയാണെന്ന വിവരം തന്റെ ഭർത്താവോ മറ്റാരെങ്കിലുമോ അറിഞ്ഞിരുന്നില്ലെന്ന് ലുട്ടിനെൻ പറഞ്ഞു. കുട്ടിയുടെ മരണം മറച്ചുവച്ചതായി ഇവർ കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു.

MORE IN WORLD
SHOW MORE