തയ്‌‌വാനിൽ ഭൂചലനം, ട്രെയിൻ പാളംതെറ്റി; സഞ്ചാരികളും കുടുങ്ങി

earthquake-taiwan
SHARE

തയ്‌വാനെ ഞെട്ടിച്ച് ഭൂചലനം. റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവകേന്ദ്രം ദ്വീപിലെ തെക്കുകിഴക്കൻ തീരത്തെ യൂലി, ചിഷാങ് നഗരങ്ങളാണ്. യുലിയിൽ നിന്നു ചിഷാങ്ങിലേക്കു പുറപ്പെട്ട ട്രെയിനിന്റെ 6 ബോഗികൾ പാളം തെറ്റി. ആർക്കും പരുക്കില്ല.

ശനിയാഴ്ച വൈകിട്ട് അനുഭവപ്പെട്ട ഭൂചലനത്തിൽ യുലി നഗരത്തിലെ 3 നില കെട്ടിടസമുച്ചയത്തിനു സാരമായ കേടുപാടുകളുണ്ടായി. കെട്ടിടത്തിൽ 4 പേർ കുടുങ്ങി. യുലിയിൽ ലില്ലിപ്പൂക്കൾ വിടർന്ന പർവതം കാണാൻ പോയ 400 സഞ്ചാരികളും പ്രദേശത്തു കുടുങ്ങി.

MORE IN WORLD
SHOW MORE