
എലിസബത്ത് രാജ്ഞിക്ക് ആദരം അര്‍പ്പിക്കാന്‍ ഫുട്ബോള്‍ ഇതിഹാസം കാത്തുനിന്നത് 12 മണിക്കൂര്‍. അറുന്നൂറ് ജീവകാരുണ്യ സംഘടനകളുടെ രക്ഷാധികരിയായ രാജ്ഞിക്ക് ആദരവുമായി വെസ്റ്റ്്മിന്‍സ്റ്റര്‍ ഹാളില്‍ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. നായകളെയും കുതിരകളെയും ഇഷ്ടപ്പെട്ടിരുന്ന രാജ്ഞിയുടെ കോഗികളെ ഇനി ആരു നോക്കുമെന്ന ചര്‍ച്ച സജീവമാണ്.
ബ്രിട്ടന്റെ എലിസബത്ത് രാജ്ഞിക്ക് ആദരം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ നില്‍ക്കുന്ന നിരയില്‍
ഇംഗ്ലണ്ട് ഫുട്ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം ഇടം പിടിച്ചത് പുലര്‍ച്ചെ. നീണ്ടനിരയില്‍ 12മണിക്കൂര്‍ നിന്നശേഷം രാജ്ഞിയുടെ ശവമഞ്ചം വച്ചിരിക്കുന്ന വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിന്റെ അകത്തെത്തി.
ആരോഗ്യ രംഗത്തെയും വിദ്യാഭ്യാസ രംഗത്തെയും ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായും പ്രവര്‍ത്തിക്കുന്ന അറുനൂറ് ജീവകാരുണ്യ സംഘടനകളുടെ രക്ഷാധികാരിയായ എലിസബത്ത് രാജ്ഞിയാണ് ജീവകാരുണ്യത്തിനായി കൂടുതല് തുകമാറ്റിവച്ച രാജഭരണാധികാരി. നായ്കളെ ഇഷ്ടപ്പെട്ടിരുന്ന രാജ്ഞി നായകളുടെ സംരക്ഷണത്തിനായുള്ള ട്രസ്റ്റിന്റെയും തലപ്പത്തുണ്ടായിരുന്നു. എകദേശം പതിനയ്യായിരം കോടിരൂപയാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി രാജ്ഞി ചെലവഴിച്ചത്. പതിനെട്ടാം പിറന്നാളിന് സമ്മാനമായി കോഗി നായ്ക്കുട്ടിയെ ലഭിച്ചതുമുതല്‍ എലിസബത്ത് രാജ്ഞിക്ക് കോഗികള്‍ പ്രിയപ്പെട്ടതായി. ബക്കിങ്ങാം കൊട്ടാരത്തില്‍ കോഗികള്‍ക്കായി ഒരു മുറിതന്നെയുണ്ട്. 30ലേറെ കോഗികളെ വളര്‍ത്തിയ രാജ്ഞിക്ക് നിലവില്‍ രണ്ട് കോഗികളും ഒരു ഡോര്‍ഗിയും ഒരു കോക്കാസ്പാനിയലും ഉള്‍പ്പെടെ നാല് നായകളുണ്ട്. ഇതില്‍ രണ്ട് കോഗികളെയും ആന്‍ഡ്രൂ രാജകുമാരന്‍ ഏറ്റെടുക്കുമെന്നാ സൂചന. എന്നാല്‍ മറ്റ് രണ്ടെണ്ണത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ല. നാലാം വയസില്‍ ചെറുകുതിരപ്പുറത്ത് സവാരി തുടങ്ങിയ എലിസബത്ത് രാജ്ഞി 1990കള്‍വരെ കുതിരസവാരിയില്‍ സജീവമായിരുന്നു. കൊട്ടാരത്തിലെ കുതിരാലയത്തില്‍ ചെറുകുതിരകളും മല്‍സരത്തില്‍ പങ്കെടുക്കുന്ന കുതിരകളും ഉള്‍പ്പെടെ നൂറുകണിക്കിന് കുതിരകളുണ്ട്.