എലിസബത്ത് രാജ്ഞി യാത്രയാവുക വിവാഹമോതിരവും പവിഴക്കമ്മലും മാത്രം അണിഞ്ഞ്

queen-elizabeth
SHARE

വിക്ടോറിയ രാജ്ഞിയില്‍ നിന്ന് വ്യത്യസ്തമായി മിതമായ ആഭരണങ്ങള്‍ അണിഞ്ഞാകും എലിസബത്ത് രാജ്ഞി യാത്രയാകുന്നത്. എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി നിര്‍ത്തിവച്ച ക്രൗണ്‍ സീരിസ് അഞ്ചാംസീസണിന്റെ ഷൂട്ടിങ് പുനരാരംഭിച്ചു. വിക്ടോറിയ രാജ്ഞിയുടെ മരണാനന്തരച്ചടങ്ങുകള്‍ സര്‍വാഭരണ വിഭൂഷിതയായിട്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

തലയില്‍ വയ്ക്കുന്ന ബാന്‍ഡുകളും ഉടുപ്പുകളില്‍ വയ്ക്കുന്ന സൂചിപ്പതക്കങ്ങളും മോതിരങ്ങളും കമ്മലുകളും മാലകളുമടക്കം വജ്രം പതിപ്പിച്ച ഒട്ടേറെ ആഭരണങ്ങള്‍ ഉണ്ടെങ്കിലും വിവാഹമോതിരവും പവിഴക്കമ്മലും മാത്രമാണ് എലിസബത്ത് രാജ്ഞിയുടെ മരണാനന്തരച്ചടങ്ങുകളെന്നാണ് കൊട്ടാരവൃത്തങ്ങള്‍ അറിയിക്കുന്നത്. രാജ്ഞിക്ക് ഫിലിപ്പ് രാജകുമാരന്‍ അണിയിച്ച വിവാഹനിശ്ചയ മോതിരം മകള്‍ ആന്‍ രാജകുമാരിക്ക് നല്‍കും. പ്ലാറ്റിനത്തില്‍ പതിനൊന്ന് വജ്രങ്ങള്‍ പതിച്ചതാണ് മോതിരം. 

കിരീടധാരണസമയത്തെ അംശവടിയും രാജ്ഞിയുടെ ചെങ്കോലും അന്ത്യവിശ്രമത്തിന് മുമ്പായി ശവമഞ്ചത്തില്‍ വയ്ക്കും. വെസ്റ്റ് മിന്‍സ്റ്റര്‍ ഹാളില്‍ വച്ചിരിക്കുന്ന ശവമഞ്ചത്തില്‍ ആയിരങ്ങളാണ് ആദരം അര്‍പ്പിക്കാനെത്തുന്നത്. രാജ്ഞിയുടെ കഥ പറയുന്ന ക്രൗണ്‍ സിരീസ് നെറ്റ്ഫ്ലിക്സില്‍ ഇപ്പോള്‍ തരംഗമാണ്.

MORE IN WORLD
SHOW MORE