എന്റെ കുഞ്ഞുങ്ങളെ പട്ടിണിക്കിട്ടു കൊല്ലണോ?; പാക് സർക്കാറിനെതിരെ ആഞ്ഞടിച്ച് യുവതി

ഷെഹബാസ് ഷെരീഫ് സർക്കാറിനെതിരെ ആഞ്ഞടിച്ച് യുവതി. ഇന്ധനക്ഷാമത്തിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലയും കുത്തനെ കൂടിയതോടെ വൻ സാമ്പത്തിക ഞെരുക്കത്തിലാണ് പാകിസ്ഥാൻ. ഇതിനെതിരെ വിഡിയോയിലൂടെ പ്രതിഷേധിച്ച യുവതിയുടെ വിഡിയോ മാധ്യമപ്രവർത്തകൻ ഹമിദ് മിർ പങ്കുവെച്ചതോടെ വിഡിയോ വൈറലായി.  കറാച്ചി സ്വദേശിയായ റാബിയ ഫെ‌യ്‌ഗ് എന്ന യുവതിയാണ് ഷഹബാസ് ഷെരീഫ് സർക്കാരിനെ ചോദ്യം ചെയ്‌ത് രംഗത്തെത്തിയത്. 

ജീവിതം ദുസ്സഹമായിരിക്കുന്നു. പാക്ക് പ്രധാനമന്ത്രി  ഷഹബാസ് ഷെരീഫിനും ഭരണകക്ഷി നേതാവ് മറിയം നവാസിനും എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയും. ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾ തന്നെ പറഞ്ഞാലും. തൊട്ടാൽ പൊള്ളുന്ന വൈദ്യുതി ബിൽ, വീട്ടുവാടക, എന്റെ കുഞ്ഞുങ്ങൾക്കും പാലും മരുന്നും വാങ്ങുന്നത് ഞാൻ ഒഴിവാക്കണോ? അതോ ഞാൻ എന്റെ കുഞ്ഞുങ്ങളെ പട്ടിണിക്കിട്ട് കൊല്ലണോ എന്നാണ് റാബിയ വിഡിയോയിലൂടെ ചോദിക്കുന്നത്.