സഹപ്രവർത്തകന്റെ സ്വകാര്യഭാഗത്ത് സ്പർശിച്ചു; ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് ബ്രിട്ടീഷ് പൊലീസ്

സഹപ്രവർത്തകന്റെ സ്വകാര്യഭാഗത്ത് സ്പർശിച്ചുവെന്ന കാരണത്താൽ പൊലീസ് ഉദ്യോഗസ്ഥനെ പിരിട്ടുവിട്ട് ബ്രിട്ടണിലെ വിൽറ്റ്ഷൈർ പൊലീസ്. സഹപ്രവർത്തകന്റെ സ്വകാര്യ ഭാഗത്ത് സ്പർശിക്കുകയും അശ്ലീല കമന്റ് പറയുകയും ചെയ്തതിനാണ് ശിക്ഷ.അഞ്ച് ദിവസം നീണ്ടു നിന്ന് ട്രയലിന് ശേഷമാണ് ഓഫീസർ അഡാം റീഡ്സിനെ പിരിച്ചുവിട്ടത്. പുതിയതായി ജോലിയിൽ ചേർന്ന ഉദ്യോഗസ്ഥനോടാണ് അഡാം മോശമായി പെരുമാറിയത്.

സഹപ്രവർത്തന്റെ വസ്ത്രത്തിനുള്ളിലൂടെ സ്വകാര്യഭാഗത്ത് സ്പർശിച്ചതിന് ശേഷം അശ്ലീല കമന്റ് പറഞ്ഞുവെന്നതാണ് കുറ്റം. മറ്റുള്ളവരുടെ മുമ്പിൽ വെച്ച് പുതിയ ആളെ അപമാനിക്കുന്ന തരത്തിലാണ് അഡാം പെരുമാറിയത്. എന്നാലിതെല്ലാം റാഗിങ്ങിന്റെ ഭാഗമായിരുന്നുവെന്നാണ് അഡാം പറഞ്ഞ ന്യയീകരണം.

2021 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുരുതരമായ സംഭവത്തെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരോട് ഇരയായ ഉദ്യോഗസ്ഥൻ വിവരം അറിയിച്ചു. ഇതോടെ റീഡ്സിനെ എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കി. യുകെയിൽ എവിടെയും പോലീസ് ഡിപ്പാർമെന്റിൽ ജോലി ചെയ്യാനും ഇനി റീഡ്സിന് സാധിക്കില്ല.