'സമ്മർദം കുറച്ചു; സൗന്ദര്യവും യുവത്വവും നിലനിർത്തുന്നു'; മൂത്രം കുടിക്കുമെന്ന് യുവാവ്..!

സ്വന്തം മൂത്രം കുടിച്ച് സൗന്ദര്യവും ആരോഗ്യവും നിലനിർത്തുന്നുവെന്ന് അവകാശപ്പെട്ട് യുവാവ്. യുകെയിലെ ഹാംഷെയർ സ്വദേശിയായ 34കാരനായ ഹാരി മതാദിൻ എന്ന യുവാവാണ് ദിവസവും മൂത്രം കുടിക്കുമെന്ന് വാദിക്കുന്നത്. മാനസിക പ്രശ്നങ്ങള്‍ കുറയ്ക്കുന്നു, യുവത്വം നിലനിർത്തുന്നു എന്നും യുവാവ് പറയുന്നുവെന്നാണ് ഡെയിലി മെയിലിന്റെ റിപ്പോർട്ട്. 

എല്ലാ ദിവസവും 200 മില്ലി മൂത്രമാണ് കുടിക്കുന്നത്. ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. ഒരു മാസം പഴക്കമുള്ള മൂത്രത്തിൽ അതാത് ദിവസത്തെ മൂത്രം കലർത്തിയാണ് കുടിക്കുന്നത്. മൂത്രം പതിവായി കുടിക്കാൻ ആരംഭിച്ചതോടെ മാനസിക ഉല്ലാസവും സമാധാനവും ലഭിക്കുന്നുണ്ട്. മൂത്രം മുഖത്ത് പുരട്ടുന്നത് മൂലം ചർമ്മ സൗന്ദര്യം നിലനിർത്താൻ സാധിക്കുന്നുണ്ട്. ചർമ്മ സൗന്ദര്യത്തിനുള്ള ഒറ്റമൂലിയായാണ് മൂത്രത്തെ കാണുന്നതെന്നും യുവാവ് പറയുന്നു. 

'തന്റെ മൂത്രം സൂപ്പർ ക്ലീൻ ആണെന്നുമാണ് വാദം. എന്നാൽ തന്റെ ഈ വിചിത്രശീലം, വീട്ടുകാർക്ക് ഒട്ടും താല്പര്യമില്ല. ഇതിന്റെ പേരിൽ വീട്ടുകാരിൽ നിന്നും പല തിരിച്ചടികളും അയാൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. 'എന്റെ കുടുംബം ഒരിക്കലും ഇത് അംഗീകരിച്ചിരുന്നില്ല. തുടക്കം മുതൽ അവർക്ക് അതിനോട് വെറുപ്പായിരുന്നു. സഹോദരി കുറേ കാലം മിണ്ടാതെ നടന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ എല്ലാം മാറി. മാത്രവുമല്ല തന്റെ പല സുഹൃത്തുക്കളും ഇപ്പോൾ യൂറിൻ തെറാപ്പി ചെയ്യുകയാണ്'. ഹാരി പറയുന്നു. 

എന്നാൽ, മൂത്രം വെറുമൊരു മാലിന്യ പദാർത്ഥമാണ് എന്നും, അതിൽ 90 ശതമാനം വെള്ളവും, ബാക്കി ഉപ്പും, ചില ബാക്ടീരിയകളും, മാലിന്യവുമാണ് അടങ്ങിയിരിക്കുന്നത് എന്നുമാണഅ ബ്രിട്ടീഷ് ഡോക്ടറായ ജെഫ് ഫോസ്റ്റർ പറയുന്നതെന്നാണ് റിപ്പോർട്ട്.