ജെയിംസ് ബോണ്ടിനായി സ്മാരകശില ഒരുക്കി ഫെറോ ദ്വീപ്; കണ്ണീരോർമ

ജെയിംസ് ബോണ്ടിന്റെ ഓര്‍മയ്ക്കായി സ്മാരകശിലയുയര്‍ത്തി ഫെറോ ദ്വീപുനിവാസികള്‍. ഡാനിയല്‍ ക്രെയ്ഗിന്റെ ബോണ്ട് യുഗത്തിന് അവസാനംകുറിച്ച ചിത്രത്തില്‍ 

ബോണ്ടിനെ മരണരംഗം ചിത്രീകരിച്ചിടത്താണ്  സ്മാരകശില സ്ഥാപിച്ചത്. െഫറോ ഐലന്‍ഡ് ടൂറിസം വെബ്സൈറ്റില്‍ ദൃശ്യങ്ങള്‍ പങ്കുവച്ചതോടെ സഞ്ചാരികളുടെ 

ഇഷ്ടയിടമായിരിക്കുന്നു ഇവിടം 

 കലോസി ദ്വീപും തടാകവും ഈ മലനിരകളും ജെയിംസ് ബോണ്ട് ആരാധകരുടെ കണ്ണുനിറയ്ക്കും. ബോണ്ടിനെ അവസാനമായി കണ്ട ഇടം. പ്രിയപ്പെട്ട നായകന്റെ 

ഓര്‍മയ്ക്കായി സ്മാരകശില ഉയര്‍ത്തിയിരിക്കുകയാണ് ഫറോ ദ്വീപ് നിവാസികള്‍ 

ബോണ്ട് ചിത്രം നോ ടൈം ടു ഡൈയുടെ ക്ലാമാക്സ് രംഗങ്ങള്‍ ചിത്രീകരിച്ചിടത്ത് സ്മാരകശില സ്ഥാപിച്ചു. സ്കൈഫാള്‍ ചിത്രത്തില്‍ കാണിച്ചിട്ടുള്ള ബോണ്ടിന്റെ 

മാതാപിതാക്കളുടെ കല്ലറയ്ക്ക് സമാനമായവയാണ് ഇവിടെയും ഒരുക്കിയിരിക്കുന്നത്  ജെയിംസ് ബോണ്ട് സൈറ്റ് സീയിങ് ടൂര്‍ പാക്കേജും ഫറോ ഐലന്റ് ടൂറിസം വകുപ്പ് ഒരുക്കിയിട്ടുണ്ട്. നോര്‍വെയ്ക്കും ഐസ്്്ലന്‍ഡിനും സമീപമുള്ള ദ്വീപാണ് ഫെറോ