14 മാസമായി കോവിഡ് പോസിറ്റീവ്; നെഗറ്റീവ് ആകുന്നില്ല; 56കാരനെ വിടാതെ വൈറസ്

14 മാസമായി കോവിഡ് പോസിറ്റീവായി തുടരുകയാണ് 56കാരൻ. തുർക്കിക്കാരനായ മുസാഫർ കായസൻ എന്നയാളെയാണ് കോവിഡ് വിടാതെ പിന്തുടരുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 14 മാസത്തിനിടെ 78 തവണയാണ് ഇയാൾ കോവിഡ് പരിശോധന നടത്തിയത്. എല്ലാ പരിശോധനയിലും പോസിറ്റീവ് എന്ന ഫലമാണ് ലഭിക്കുന്നത്.

2020 നവംബറിലാണ് ഇദ്ദേഹത്തിന് ആദ്യം കോവിഡ് സ്ഥിരീകരിക്കുന്നത്. പിന്നീട് നടത്തിയ പരിശോധനയിൽ എല്ലാം പോസ്റ്റീവ് എന്നാണ് ഫലം വരുന്നത്. ഇതോടെയാണ് ജീവിതം തന്നെ പ്രതിസന്ധിയിലായത്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും നിലവിൽ ഇല്ല എന്നതും ശ്രദ്ധേയാണ്. 14 മാസത്തിൽ അഞ്ചുമാസത്തോളം ഇദ്ദേഹം ആശുപത്രിയിൽ തന്നെയായിരുന്നു. പിന്നീട് വീട്ടിൽ നിരീക്ഷണത്തിലേക്ക് മാറി. നെഗറ്റീവ് ആകാതെ വാക്സീനും സ്വീകരിക്കാൻ കഴിയില്ല എന്നതും ഇദ്ദേഹത്തെ പ്രതിസന്ധിയിലാക്കുന്നു. ശരീരഭാരം 50 കിലോയിൽ താഴെയെത്തി.  കുടുംബത്തിനൊപ്പം കഴിയാൻ ആകാത്ത വിഷമത്തിലാണ് ഇപ്പോൾ. ഇത്തരമൊരു സംഭവം ലോകത്ത് മറ്റെവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് ഡോക്ടർമാർ പറയുന്നു.