2 മാസമായി ഉടമയുടെ കുഴിമാടത്തിൽ പൂച്ച; കനത്ത മഞ്ഞുവീഴ്ചയിലും മാറുന്നില്ല; നോവ്

ഉടമ മരിച്ച് രണ്ട് മാസം പിന്നിട്ടിട്ടും ഉടമയുടെ കുഴിമാടത്തിനരികിൽ നിന്നു മാറാൻ കൂട്ടാക്കാതെ കാവലിരിന്ന് വളർത്തു പൂച്ച.  സെർബിയയിൽ നിന്നാണ് ഈ നോവ് കാഴ്ച. ഹൃദയാഘാതത്തെ തുടർന്ന് നവംബർ 6നാണ് പൂച്ചയുടെ ഉമയായ ഷെയ്ഖ് മുവാമെർ സുകോർലി മരിച്ചത്. അദ്ദേഹത്തെ അടക്കിയ അന്നു മുതൽ സുകോർലിയുടെ പൂച്ച കൂടുതൽ സമയവും കുഴിമാടത്തിനരികിൽ തന്നെയാണ്. അവിടെ നിന്നു മാറാൻ പൂച്ച കൂട്ടാക്കുന്നില്ല. തൊട്ടടുത്ത ദിവസങ്ങളിൽ കുഴിമാടത്തിനരികിൽ നിന്നു മാറാതെ നിൽക്കുന്ന പൂച്ചയുടെ ചിത്രങ്ങൾ പ്രദേശവാസിയായ ലാവേഡർ ട്വിറ്ററിൽ പങ്കുവച്ചിരുന്നു.

ഇപ്പോൾ രണ്ടു മാസം പിന്നിട്ടിട്ടും കടുത്ത മഞ്ഞുവീഴ്ച പോലും അവഗണിച്ച് യജമാനന്റെ കുഴിമാടത്തിനരികിൽ നിൽക്കുന്ന വളർത്തുപൂച്ചയുടെ ചിത്രമാണ് ലാനേഡെർ ജനുവരി 11ന് ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇപ്പോഴും പൂച്ച കുഴിമാടത്തിനനരികിൽ തന്നെയുണ്ട് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.