‌700 ചെമ്മരിയാടുകള്‍ 100 മീറ്റര്‍ നീളമുള്ള സിറിഞ്ചായി; വ്യത്യസ്ത വാക്സീന്‍ ബോധവല്‍ക്കരണം

വാക്സീന്‍ എടുക്കുന്നതില്‍ വിമുഖതയുള്ളവരാണ് പൊതുവെ ജര്‍മന്‍കാര്‍. അവര്‍ക്കിടയിലേക്ക് വ്യത്യസ്ത ബോധവല്‍ക്കരണവുമായി ഹാന്‍സ്പീറ്റര്‍ എറ്റ്സോള്‍ഡ് എത്തുകയാണ്. 

 പടിഞ്ഞാറന്‍ യൂറോപ്പിെല മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വാക്സിനേഷന്‍ നിരക്ക് കുറവാണ് ജര്‍മനിയില്‍. എങ്കിലും വാക്സീന്‍ എടുക്കുന്നതില്‍ വിമുഖതയുള്ളവരുമാണ്. ഇത്തരക്കാരെ വാക്സീന്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഹാന്‍സ്പീറ്റര്‍ എറ്റ്സോള്‍ഡിന്റെ ബോധവല്‍ക്കരണ ക്യാംപയിന്‍.  ‌700 ചെമ്മരിയാടുകളെ 100 മീറ്റര്‍ നീളമുള്ള സിറിഞ്ചിന്റെ ആകൃതിയില്‍ നിരത്തിനിര്‍ത്തി, ഡ്രോണ്‍ ഉപയോഗിച്ച് അത് ചിത്രീകരിക്കുകയാണ് ചെയ്തത്. ആളുകളുടെ വൈകാരിക തലത്തില്‍ സന്ദേശം എത്തിക്കാന്‍ ആടുകള്‍ക്ക് നല്ല രീതിയില്‍ കഴിയും എന്നതിനാലാണ് ഇങ്ങനൊരു ആശയത്തിലേക്ക് എത്തിയതെന്നാണ് എറ്റ്സോള്‍ഡ് പറയുന്നത്.

ആടുകളെ അണിനിരത്തിയത് അതിനുള്ള തീറ്റ കൃത്യമായ ഇടങ്ങളില്‍ വച്ചുകൊടുത്തിട്ടാണ്. ഇതുവരെ ക്യാംപെയ്നില്‍ നിന്ന് നല്ല രീതിയിലുള്ള പ്രതികരണമാണ് എറ്റ്സോള്‍ഡിനു ലഭിച്ചത്.