കിടാവിനെ കൊണ്ടുപോയി; വാഹനത്തിനു പിന്നാലെ ഒാടി അമ്മ പശു; നൊമ്പരക്കാഴ്ച

മനുഷ്യരായാലും മൃഗങ്ങളായാലും അമ്മമാർക്ക് കുഞ്ഞുങ്ങളോടുള്ള സ്നേഹത്തിന്റെ ആഴം പറഞ്ഞറിയിക്കാനാവില്ല. കുഞ്ഞുങ്ങൾ അപകടത്തിൽ  പെട്ടാൽ എന്തു ത്യാഗം സഹിച്ചും അമ്മമാർ അവരെ രക്ഷിക്കാൻ ശ്രമിക്കും. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ന്യൂസീലൻഡിലാണ് സംഭവം നടന്നത്. ഇവിടുത്തെ കന്നുകാലി ഫാമിൽ വളർത്തുന്ന പശുവിന്റെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ നിറന്നത്. 

ഇത്തരം ഫാമുകളിൽ അമ്മപ്പശുവിന്റെ അരികിൽ നിന്നും ചെറിയ പ്രായത്തിൽ തന്നെ പശുക്കിടാങ്ങളെ മാറ്റിപ്പാർപ്പിക്കുന്നത് പതിവാണ്. ഇത്തരത്തിൽ അമ്മയുടെ അരികിൽ നിന്നും പശുക്കിടാവിനെ കൊണ്ടുപോയ വാഹനത്തിനു പിന്നാലെ ഒടുന്ന പശുവിന്റെ കാഴ്ചയാണ് നൊമ്പരകുന്നത്. വാഹനത്തിനു പിന്നിൽ മൂന്ന് പശുക്കിടാങ്ങൾ നിൽക്കുന്നതും അമ്മപ്പശു വാഹനത്തിനു പിന്നാലെ ഓടുന്നതും ദൃശ്യത്തിൽ കാണാം. ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രാമൻ ആണ് ട്വിറ്ററിൽ ഈ ദൃശ്യം പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ദൃശ്യം കണ്ടുകഴിഞ്ഞു.