ഗർഭിണിയെ പരിശോധിച്ച ഡോക്ടർ ഞെട്ടി; കുട്ടി വളരുന്നത് കരളിൽ..!; സംഭവിച്ചത്

സ്ത്രീയുടെ കരളിനുള്ളിൽ ഭ്രൂണം വളരുന്നു. കാനഡയിലാണ് അത്യപൂർവവും അസാധാരണവുമായ ഗർഭാവസ്ഥ കണ്ടെത്തിയത്. വാർത്ത സ്ഥിരീകരിച്ച് പുറത്തുവിട്ടത് ഡോക്ടറാണ്. കാനഡയിലെ മാനിറ്റോബയിലെ ചിൽഡ്രൻസ് ഹോസ്പിറ്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പീഡിയാട്രീഷ്യൻ ഡോ. മൈക്കൽ നർവിയാണ് മെഡിക്കൽ കേസ് വെളിപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു വിഡിയോ പങ്കുവെച്ചത്. 

അവസാന ആർത്തവത്തിന് 49 ദിവസത്തിന് ശേഷമാണ് 33–കാരിക്ക് നിലയ്ക്കാത്ത രക്തസ്രാവം ഉണ്ടാകുന്നത്. ഇത് 14 ദിവസം നീണ്ടുനിന്നതോടെയാണ് ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ സ്ത്രീയുടെ കരളിൽ ഭ്രൂണം വളരുന്നതായി കണ്ടെത്തി. ഡോക്ടറുടെ വാക്കുകള്‍ ഇതാണെന്ന് 'ദ സൺ' റിപ്പോർട്ട് ചെയ്യുന്നു. തന്നെ സംഭന്ധിച്ച് ഇത് ആദ്യ അനുഭവമാണെന്നും ശസ്ത്രക്രിയയിലൂടെ ഭ്രൂണം നീക്കി യുവതിയുടെ ജീവൻ രക്ഷിച്ചെന്നും ഡോക്ടർ പറയുന്നു. 

എക്ടോപ്പിക് ഗർഭധാരണമാണിതെന്നാണ് ഡോക്ടർ പറയുന്നത്. ബീജസങ്കലനം ചെയ്ത ഭ്രൂണം ഗർഭാശയത്തിൽ സ്ഥാപിക്കുന്നതിന് പകരം മറ്റെവിടെയെങ്കിലും കുടുങ്ങിപ്പോകുന്നതാണ് എക്ടോപിക്ക് ഗർഭധാരണം. സാധാരണയായി ഫലോപിയൻ ട്യൂബിലാണ് ഇത് കുടുങ്ങുക. ചിലപ്പോൾ അണ്ഡാശയത്തിലോ, സെർവിക്സിലോ ഒക്കെ കുടുങ്ങാം. എന്നാൽ കരളിൽ എക്ടോപ്പിക് ഗര്‍ഭധാരണം നടക്കുന്നത് അത്യപൂർവവും അസാധാരണവുമാണെന്ന് മെഡിക്കൽ വൃത്തങ്ങൾ പറയുന്നു. 1964നും 1999നും ഇടയിൽ ലോകത്താകമാനം 14 കേസുകളാണ് കരളിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.