മറവിക്ക് മരുന്ന് വയാഗ്ര; അൽഷിമേഴ്‌സിനെ പിടിച്ചുകെട്ടാമെന്ന് പുതിയ പഠനം

അൽഷിമേഴ്‌സ് രോഗത്തിനെതിരെ വയാഗ്ര മരുന്ന് ഫലപ്രദമായ ചികിത്സയായിരിക്കുമെന്ന് പുതിയ പഠനം.  അൽഷിമേഴ്‌സ് രോഗം ലോകത്ത് ലക്ഷക്കണക്കിന് ആളുകളെയാണ് ബാധിക്കുന്നത്. കേസുകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും നിലവിൽ ഫലപ്രദമായ ചികിത്സയില്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

സിൽഡെനാഫിലിന്റെ ബ്രാൻഡ് നാമമാണ് വയാഗ്ര. അത് ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനായാണ് യഥാർത്ഥത്തിൽ നിർമ്മിച്ചത്. എന്നാൽ ലൈംഗിക ഉത്തേജനത്തിനായും ഇത് ഉപയോഗിച്ച് വരുന്നു.

മരുന്നിന്റെ ഉപയോക്താക്കളെയും അല്ലാത്തവരുമായി താരതമ്യം ചെയ്തുകൊണ്ട് നടത്തിയ പഠനത്തിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഇതിനായി ഗവേഷകർ യുഎസിലെ 7 ദശലക്ഷത്തിലധികം ആളുകളിൽ നിന്നുള്ള വിവരങ്ങളാണ് തേടിയത്.

ആറ് വർഷത്തെ പഠനത്തിന് ശേഷം സിൽഡെനാഫിൽ ഉപയോഗിക്കുന്നവർക്ക് അൽഷിമേഴ്സ് രോഗം വരാനുള്ള സാധ്യത 69% കുറവാണെന്ന് അവർ കണ്ടെത്തി. അൽഷിമേഴ്‌സ് രോഗത്തിൽ മരുന്നിന്റെ സാധ്യതയെക്കുറിച്ച് കൂടുതൽ ഗവേക്ഷണം ചെയ്യാൻ ഗവേഷകർ ഒരു ലാബ് മോഡൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടുതൽ പഠന വിവരങ്ങൾ ഉടൻ പുറത്തെത്തും.