ഇന്ന് ലോക അല്‍സ്ഹൈമേഴ്സ് ദിനം; മറവിയുടെ മുറിവിനെ ചെറുക്കാന്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

മറവി ഒരു അനുഗ്രഹമാണ് . എന്നാല്‍ അതൊരു രോഗാവസ്ഥ ആയാലോ?  ഈരോഗം രോഗിയെ മാത്രമല്ല അവര്‍ക്ക് ചുറ്റുമുള്ളവരേയും ഒരേപോലെ ബാധിക്കുന്നു.  ഇന്ന് ലോക അല്‍സ്ഹൈമേഴ്സ് ദിനം. ഈ ദിവസം  നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം.

നല്ല ഓര്‍മകള്‍ മനസ്സില്‍ നിന്ന് മാഞ്ഞുപോകുന്ന അവസ്ഥ. എല്ലാം അറിയാം എന്നതില്‍നിന്നും പേരുപോലും ഓര്‍ത്തെടുക്കാന്‍ കഴിയാത്ത സ്ഥിതി. പതുക്കെ മരണത്തിലേക്ക്.    എന്നാല്‍ ചെറുപ്പത്തില്‍ തന്നെ ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍കൊണ്ടും സൗഹൃദങ്ങള്‍ കൊണ്ടും ഈ രോഗത്തെ അഞ്ചുവര്‍ഷംവരെ തടുത്തു നിര്‍ത്താന്‍ സാധിക്കും.

1. പഠനത്തിന് ഏറെ പ്രാധാന്യം നല്‍കുക

ചെറുപ്പത്തില്‍ തന്നെയുള്ള ഭാഷാനൈപുണ്യം ഓര്‍മയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ആരോഗ്യമുള്ളൊരു തലച്ചോറിന് ചെറുപ്പത്തില്‍ തന്നെ അടിത്തറപാകുന്നു.

2. കുടുംബത്തെയും സമൂഹത്തേയും ചേര്‍ത്തുപിടിച്ച് മുന്നോട്ട് പോവുക

കുടുംബാംഗങ്ങള്‍ തമ്മിലുള്ള അടുപ്പം പ്രയാമാകുമ്പോഴാണ് വിലപിടിപ്പുള്ളതാക്കുന്നത്. 

തലമുറകള്‍ തമ്മിലുള്ള അകലം ഒറ്റപ്പെടലിലേക്ക് നയിക്കുന്നു. 

ഒറ്റപ്പെടല്‍ ഈ രോഗത്തെ വേഗത്തില്‍ വലിച്ചടുപ്പിക്കുന്നു അടുപ്പിക്കുന്നു

3. കാതുകള്‍ സംരക്ഷിക്കുക

വിശ്വസിക്കാന്‍ അല്‍പം പ്രയാസമെങ്കിലും .കേള്‍വിക്കുറവ് മറവിയിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ ഒന്നാണ് . അതുകൊണ്ട് തന്നെ ശബ്ദമലിനീകരണം കുറച്ചുകൊണ്ട് ഇത് തടയാന്‍ സാധിക്കും

4. ഡിപ്രഷനെ പടിക്കുപുറത്തു നിര്‍ത്തുക

ഡിപ്രഷന്‍ ഒന്നുകില്‍ അല്‍സ്ഹൈമേഴ്സിന് കാരണമാകാം അല്ലെങ്കില്‍ അല്‍സ്ഹൈമേഴ്സിന്‍റെ ആദ്യ ലക്ഷണവുമാകാം. അതുകൊണ്ടുതന്നെ മധ്യവസ്കരില്‍ ഉണ്ടാകുന്ന ഡിപ്രഷന്‍ ശ്രദ്ധിക്കേണ്ടതാണ് വൈദ്യ സഹായം തേടേണ്ടതാണ്.

5. നല്ല ഉറക്കം. അത് ഉറപ്പാക്കുക

തലച്ചോറിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ഉറക്കം നല്ല പങ്കുവഹിക്കുന്നു. ഒപ്പം ഉണര്‍ന്നിരിക്കുമ്പോള്‍ തലച്ചോറില്‍ ശേഖരിക്കുന്ന അനാവശ്യ കാര്യങ്ങള്‍ ഈസമയം ഡിലീറ്റ് ചെയ്യുന്നു.

6. സിഗരറ്റ് ഒഴിവാക്കുക. വ്യായാമത്തെ കൂട്ടുപിടിക്കുക

സിഗരറ്റ് ഒഴിവാക്കുന്നതിലൂടെ റിസ്ക് കുറയ്ക്കാന്‍ സാധിക്കും. ഒപ്പം ദിവസവും അരമണിക്കൂര്‍ വീതമുള്ള നടത്തം നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുകയേയുള്ള

ഒപ്പം ശ്രദ്ധിക്കേണ്ട രണ്ട് പ്രധാനപ്പെട്ട കാര്യങ്ങള്‍ 

7. ബ്ലഡ് പ്രഷറും ഷുഗര്‍ ലെവലും വരുതിയിലാക്കുക. ഒപ്പം ആരോഗ്യം ശ്രദ്ധിക്കുക. 

ഇന്ന് അല്‍ഷൈമേഴ്സ് എന്ന അസുഖത്തെ കുറിച്ച് ജനങ്ങള്‍ ഏറെ ബോധവാന്‍മാരാണ് . മറവി പ്രായമായതിന്‍റെ ലക്ഷണം മാത്രം ഇന്ന് ആരും കരുതുന്നില്ല. അതുകൊണ്ടു തന്നെ മറവിയുടെ മുറിവിനെ ചെറുക്കാന്‍ ഈ ചെക്ക് ലിസ്റ്റ് മനപാഠമാക്കുക.