മേഘവിസ്‌ഫോടനം; മിന്നൽ പ്രളയത്തിൽ മുങ്ങി പാക്കിസ്ഥാനും; നടുക്കും വിഡിയോ

ചൈനയ്ക്ക് പിന്നാലെ പാക്കിസ്ഥാനിലും പ്രളയം. മേഘവിസ്‌ഫോടനത്തെത്തുടർന്ന് പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമബാദിൽ വൻ പ്രളയമുണ്ടായി. രണ്ട് പേർ കൊല്ലപ്പെട്ടു. പെട്ടെന്നുണ്ടായ പ്രളയത്തിൽ വിറങ്ങലിച്ച അധികൃതർ രണ്ട് മണിക്കൂർ നേരം നഗരത്തിൽ നിരോധനാജ്ഞ നടപ്പാക്കി. വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിപ്പോകുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

മേഘവിസ്‌ഫോടനത്തെത്തുടർന്ന് പൊടുന്നനെ 30 സെന്‌റിമീറ്ററിലധികം മഴപെയ്തതാണു പ്രളയത്തിനു കാരണമായതെന്ന് അധികൃതർ പറയുന്നു.പാക്ക് മുൻ ക്രിക്കറ്റ് താരം ഷുഐബ് അക്തർ ഉൾപ്പെടെയുള്ളവർ പ്രളയത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. കാറുകളും മറ്റു വാഹനങ്ങളുമൊക്കെ വെള്ളത്തിൽ ഒഴുകിനടക്കുന്നത് വിഡിയോയിൽ കാണാം. കടുത്ത ജലദൗർലഭ്യം അനുഭവിക്കുന്ന രാജ്യമാണു പാക്കിസ്ഥാൻ. വിഡിയോ കാണാം.