മുഖത്തിന് നേരെ കുതിച്ച് കൂറ്റൻ പാമ്പ്; അപ്രതീക്ഷിത അക്രമം; വിഡിയോ

പാമ്പുകളെന്നു പറയുമ്പോൾ തന്നെ പൊതുവെ ആളുകൾക്ക് ഭയമാണ്. പാമ്പുകളെ പിടിക്കുന്നവരെ അതുകൊണ്ടു തന്നെ വളരെ ആരാധനയോടെയാണ് കാണുന്നത്. ഇനി പാമ്പുകളെ പരിചരിക്കുന്നവരുടെ കാര്യമെടുത്താലോ? അതിനും അസാമാന്യ ധൈര്യവും ജാഗ്രതയും ആവശ്യമുണ്ട്.

പാമ്പുകളെ പരിചരിക്കുക എന്ന അപകടം പിടിച്ച ജോലി ഏറെ ഇഷ്ടത്തോടെ ഏറ്റെടുത്തയാളാണ് ജെയ് ബ്രൂവെർ. കലിഫോർണിയയിലെ റെപ്റ്റൈൽ സൂവിന്റെ സ്ഥാപകനാണ് ജെയ്. പാമ്പുകളോടുള്ള ഇഷ്ടം കൊണ്ടാണ് ഇവയ്ക്കായി ഒരു സൂ തന്നെ ജെയ് ഒരുക്കിയത്. പാമ്പുകളെ പരിചരിക്കുന്ന വിഡിയോകളും സ്ഥിരമായി ജെയ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

പരിചരിക്കുന്നതിനിടയിൽ കൂറ്റൻ പാമ്പ് ആക്രമിക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. വലിയ പെരുമ്പാമ്പാണ് ജെയ് ബ്രൂവെറുടെ മുഖം ലക്ഷ്യമാക്കി ആക്രമിക്കാവന്‍ ശ്രമിച്ചത്. കൃത്യസമയത്ത് ഒഴിഞ്ഞു മാറിയതിനാലാണ് അപകടത്തിൽ നിന്നു ജെയ് രക്ഷപെട്ടത്. കൂറ്റൻ പെരുമ്പാന്‍റെ അപ്രതീക്ഷിത അക്രമം നടന്നതിന്റെ ഞെട്ടലും അദ്ദേഹത്തിന്റെ മുഖത്തുണ്ട്.

 ഞായറാഴ്ച ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വിഡിയോ എട്ട് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്. നിരവധിപ്പേർ പ്രിയപ്പെട്ട വ്ലോഗർക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. കൂടുതൽ കരുതൽ വേണമെന്ന് അറിയിക്കുന്നുമുണ്ട്.