ഉത്തര കൊറിയയെ ചേർത്തുനിർത്താൻ ബൈഡൻ; സൗഹൃദം തള്ളി കിം

ഉത്തര കൊറിയയെ സമാധാനചർച്ചകളിലേക്കും സംയുക്ത ആണവായുധ വികസനങ്ങളിലേക്കും തിരിച്ചു കൊണ്ടുവരാനുളള പ്രഖ്യാപനങ്ങൾ ബൈഡൻ നടത്തിയിരുന്നു. ബൈഡൻ ഇത് വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെ എതിർ പ്രസ്താവനയുമായി യുഎസിലെ ഉത്തര കൊറിയയുടെ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ രംഗത്തെത്തി. ഉത്തര കൊറിയ ശ്രദ്ധ ചെലുത്തുന്നത് ആണവായുധങ്ങളുടെ വികസനത്തിലാണെന്നും ഇതിനു മാത്രമായുളള നയതന്ത്ര ബന്ധങ്ങളാണ് രാജ്യമുണ്ടാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതിൽ കവിഞ്ഞുളള യാതൊരു സൗഹൃദത്തിനും രാജ്യം തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

സ്റ്റേറ്റ് സെക്രട്ടറിയായി ബൈഡന്‍ നാമനിർദേശം ചെയ്ത ആന്റണി ബ്ലിങ്കൺ ഉത്തര കൊറിയയുമായുളള യുഎസിന്റെ ഭാവി പദ്ധതികളെക്കുറിച്ച് പരാമർശിച്ചിരുന്നു. മുൻ വർഷങ്ങളിലെടുത്ത നയങ്ങളെ പുനർ:പരിശോധിക്കുകയും ചെയ്തു. യുഎസുമായി ഇടഞ്ഞുനിൽക്കുന്ന പ്യോംങ്ക്യാങ് തിരിച്ചുവരണമെന്നും ബ്ലിങ്കൺ പറഞ്ഞിരുന്നു. അതേസമയം ഉത്തര കൊറിയയുടെ ആണവായുധങ്ങൾ ലോകത്തിന് തന്നേ ഭീഷണിയാണെന്നും ബ്ലിങ്കൺ പറഞ്ഞു.

ഉത്തര കൊറിയയെ ചൊടിപ്പിക്കുന്ന തീരുമാനങ്ങൾ യുഎസിന്റെ ഭാഗത്തു നിന്നുണ്ടാകരുതെന്ന് ബൈഡന്റെ ഓഫീസിലെ തന്നെ ഉന്നത ഏഷ്യൻ ഓഫീസർ കർട്ട് ക്യാംബെൽ പറ‍ഞ്ഞു. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തര കൊറിയയുമായി നല്ല ബന്ധമാണ് കാഴ്ചവച്ചതെന്നും അദ്ദേഹം പറഞ്ഞു.