കമല ഹാരിസിനെ കുറിച്ച് ഇന്ത്യക്കാർ ഗൂഗിളിൽ തിരഞ്ഞത്; ‘കൗതുകം ലേശം കൂടുതലാണ്’

അമേരിക്കയുടെ വൈസ് പ്രസിഡന്റായി കമല ഹാരിസ് ഇന്ത്യ കൂടി അഭിമാനമാണ്. ചരിത്രം കുറിച്ചുള്ള വിജയം വലിയ തോതിൽ ഇവിടെയും ചർച്ചയായി. 

എന്നാൽ കമലയെക്കുറിച്ച് ഇന്ത്യ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ കാര്യങ്ങൾ ഏറെ കൗതുകം ഉണ്ടാക്കുന്നതാണ്. ഏറ്റവും കൂടുതൽ പേർക്ക് അറിയേണ്ടത് കമലയ്ക്ക് മക്കളുണ്ടോയെന്നതാണ്. പിന്നെയുളള സംശയം ഭർത്താവുണ്ടോയെന്നതാണ്. ഇവിടെയും തീരുന്നില്ല കൗതുകം. കമലയ്ക്ക് രണ്ടാമത്തെ ഭർത്താവിൽ കുട്ടികളുണ്ടോ എന്ന് തിരഞ്ഞവരുമുണ്ട്. മുന്നൂറോളം പേരാണ് ഈ വിവരങ്ങൾ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ സെർച്ച് െചയ്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 

ഇതൊന്നും പോരാഞ്ഞ് കമല സാരി, കമല സിസ്റ്റർ, കമലയുടെ അശ്ലീല ദൃശ്യങ്ങൾ ഉണ്ടോ എന്നുവരെ ഇന്ത്യക്കാര്‍ തിരഞ്ഞു എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ചോദ്യങ്ങൾക്കെന്തായാലും ഉത്തരം തരാൻ ഗൂഗിളിന് ഉത്തരവാദിത്തം ഉണ്ടല്ലോ. കമല ഹാരിസിന് കുട്ടികളുണ്ടെന്നും അത് അവരുെട സ്വന്തം മക്കൾ അല്ലെന്നും ഗൂഗിൾ പറയുന്നു. ഭർത്താവിന്റെ ആദ്യ വിവാഹത്തിലുളള കുട്ടികളാണ് കമലയോടൊപ്പമുളളത്.  കമലയുടെ വിജയം ഇന്ത്യ വളരെ സന്തോഷത്തോടെയാണ് കൊണ്ടാടിയത്. കമലയുടെ സ്വദേശമായ തമിഴ്നാട്ടിലെ തുളസീന്ദ്രപുരത്തിൽ ഇന്ന് വലിയ ആഘോഷങ്ങളും നടത്തപ്പെടും. സ്ഥാനം ഏൽക്കുമ്പോൾ കമല സാരിയുടുക്കുമോയെന്നതു പോലും ചൂടുളള ചർച്ചയായിരുന്നു.