ബൈഡന് വൈകിയെത്തിയ ആശംസ; ഒന്നിച്ച് നിൽക്കാൻ തയ്യാറെന്ന് പുടിൻ

നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് ആശംസകളറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാ‍ഡ്മിർ പുടിൻ. ആഗോള സംരക്ഷണത്തിന് അമേരിക്കയും റഷ്യയും ഒന്നിച്ച് നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുമായി പുതിയ ബന്ധം സ്ഥാപിക്കാൻ രാജ്യം തയ്യാറാണെന്നും പുടിൻ അറിയിച്ചു. ബൈഡൻ പ്രസിഡന്റ് ഇലക്ഷനിൽ വിജയിച്ചതിന് ശേഷം പ്രശംസകളറിയിക്കാൻ വൈകിയ നേതാക്കളിൽ ഒരാളാണ് പുടിൻ. 

അമേരിക്കൻ തിരഞ്ഞെടുപ്പിനെ പഴഞ്ചൻ രീതിയെന്നും ജനങ്ങളുടെ ഹിതത്തിന് യോജിച്ച രീതിയില്ലെന്നും തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് റഷ്യൻ നേതാക്കൾ പറഞ്ഞിരുന്നു. അഭിപ്രായങ്ങളിൽ വത്യസ്തതയുണ്ടെങ്കിലും ഒന്നിച്ച് നിൽക്കണമെന്നും വ്ളാഡ്മിർ പുടിൻ പ്രശംസാവേളയിൽ പറഞ്ഞു. ട്രംപിനുള്ളതിനേക്കാൾ റഷ്യൻ വിരുദ്ധ മനോഭാവം വച്ച് പുലർത്തുന്ന നേതാക്കളിലൊരാളാണ് ജോ ബൈഡൻ എന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 2016ൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഡൊണൾഡ് ട്രംപിനെ റഷ്യ സഹായിച്ചെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.