കമല അമേരിക്കൻ പ്രസിഡന്റാകും; 10 വർഷം മുൻപ് മല്ലികയുടെ പ്രവചനം!

കമല ഹാരിസ് അമേരിക്കയിലെ ഉന്നത പദവികളില്‍ ഒന്നില്‍ എത്തുമെന്ന്, 10 വർശം മുൻപേ  പ്രവചിച്ച ഒരു ഇന്ത്യക്കാരിയുണ്ട്. രാഷ്ട്രതന്ത്രജ്ഞയോ തിരഞ്ഞെടുപ്പ് നിരീക്ഷകയോ ഒന്നുമല്ല. ബോളിവുഡ് നടി മല്ലിക ഷെരാവത് ആയിരുന്നു ആ പ്രവചനം നടത്തിയത് 

2009 ലായിരുന്നു സംഭവം. അന്ന് ഒരു പാര്‍ട്ടിയില്‍വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. 'പൊളിറ്റിക്സ് ഓഫ് ലവ്' എന്ന സിനിമയ്ക്കുവേണ്ടിയായിരുന്നു കൂടിക്കാഴ്ച. സിനിമയില്‍ ഒരു ഡെമോക്രാറ്റ് പ്രവര്‍ത്തകയുടെ വേഷമായിരുന്നു മല്ലികയ്ക്ക്. കമല ഹാരിസിന്റെ ജീവിതം തന്നെയായിരുന്നു സിനിമയുടെ പ്രചോദനവും. ഈ ചിത്രത്തിനുവേണ്ടി തയാറെടുക്കാനാണ് മല്ലിക സാന്‍ഫ്രാന്‍സിസ്കോയില്‍ എത്തിയത്. 

ആ കൂടിക്കാഴ്ചയെക്കുറിച്ച് മല്ലിക അന്നുതന്നെ ട്വിറ്ററില്‍ ഒരു സന്ദേശവും പോസ്റ്റ് ചെയ്തിരുന്നു. ‘''നാളെ അമേരിക്കന്‍ പ്രസിഡന്റ് ആകാന്‍ സാധ്യതയുള്ള ഒരു യുവതിയെ ഞാന്‍ കണ്ടു. ആ കണ്ടുമുട്ടല്‍ രസകരമായിരുന്നു. കമല ഹാരിസ് എന്നാണ് ആ സ്ത്രീയുടെ പേര്. അവരുടെ കാലമാണ് ഇനി വരാനിരിക്കുന്നത്'', എന്നായിരുന്നു ട്വീറ്റിലെ വാചകങ്ങൾ. സാന്‍ ഫ്രാന്‍സിസ്കോയില്‍ നിന്നുള്ള അറ്റോര്‍ണി ജനറല്‍ കമല ഹാരിസിനൊപ്പം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.