കുഞ്ഞിന് ഇന്റർനെറ്റ് കമ്പനിയുടെ പേരിട്ടു; കിട്ടിയത് 18 വർഷത്തെ ഫ്രീ വൈഫൈ

പ്രതീകാത്മക ചിത്രം

കുഞ്ഞിന് ഇന്റർനെറ്റ് ദാതാവിന്റെ പേര്  നൽകിയ ദമ്പതികൾക്ക് 18 വർഷത്തേക്ക് സൗജന്യ വൈഫൈ നൽകി സ്വിസ് കമ്പനി. ഇന്‍റർനെറ്റ് ദാതാക്കളായ ട്വിഫൈ ആണ് സൗജന്യ ഇന്റർനെറ്റ് നൽകിയത്.

'ട്വിഫിയസ്' അല്ലെങ്കിൽ 'ട്വിഫിയ' എന്ന പേര് കുഞ്ഞിന് നൽകിയാൽ 18 വർഷത്തേക്ക് സൗജന്യമായി ഇന്റർനെറ്റ് നൽകാമെന്ന പരസ്യം കണ്ട മാതാപിതാക്കളാണ് കുഞ്ഞിന് ഈ പേര് സ്വീകരിച്ചത് . ആൺകുഞ്ഞാണെങ്കിൽ 'ട്വിഫിയസ്'  എന്നും പെൺകുഞ്ഞാണെങ്കിൽ 'ട്വിഫിയ' എന്നുമാണ് നൽകേണ്ടതെന്നാണ് പരസ്യത്തിൽ പറഞ്ഞിരുന്നത്. 

കുഞ്ഞിന്റെ പേര് സൂചിപ്പിക്കുന്ന ജനന സർട്ടിഫിക്കേറ്റും ചിത്രവും കമ്പനിയുടെ വെബ്‌സൈറ്റിൽ അപ്‍ലോഡ് ചെയ്തതിനു ശേഷം കമ്പനി നടത്തുന്ന വേരിഫിക്കേഷന് ശേഷമാണ് സമ്മാനം നൽകിയക്

കുഞ്ഞിന്റെ രണ്ടാമത്തെ പേരാണ് 'ട്വിഫിയ. മൂന്ന് പേരുകളാണ് കുട്ടിക്കിട്ടത്. എങ്കിലും ഇവര്‍ സമ്മാനത്തിന് അർഹർ ആകുകയായിരുന്നു.