ബിഥോവന്‍റെ സാന്ത്വനസംഗീതം തേടി യാത്രികർ

ബിഥോവന്‍. ലോക സംഗീതത്തെ കാല്‍പ്പനികതയിലേക്ക് കൈപിടിച്ചുനടത്തിയ മാന്ത്രികന്‍. മനുഷ്യന് സാന്ത്വനമേകിയ സംഗീതമാണ് അദ്ദേഹത്തിന്‍റേത്. ഒരുപാട് വിലാപങ്ങളും തേങ്ങലുകളും ഉയര്‍ന്നു കേള്‍ക്കുന്ന കോവിഡിന്‍റെ ഈ മഹാമാരിക്കാലത്ത് ബിഥോവന്‍റെ സംഗീതം തേടി അദ്ദേഹത്തിന്‍റെ വിയന്നയിലെ പഴയ വസതിയിലേക്ക് ഒരുപാടുപേര്‍ എത്തുന്നു. അവര്‍ക്കൊപ്പം ഓസ്ട്രിയയില്‍ നിന്ന് സിയാദ് നമ്മളേയും കൂട്ടുകയാണ്.