ജസീന്ദ മികച്ച നേതാവ്; രണ്ടാമത് മെര്‍ക്കല്‍; മൂന്നാമത് മോദി: റിപ്പോർട്ട്

ലോകത്തെ ഏറ്റവും മികച്ച നേതാക്കളുടെ പട്ടികയിൽ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി ന്യൂസീലന്റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെ ഒന്നാമത്. രണ്ടാമത് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലാണ്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാം സ്ഥാനത്തെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. യുകെ ആസ്ഥാനമായ ഡെവലപ്മെന്റ് അക്കാദമി നടത്തിയ പഠനത്തിലാണ് മോദിയെ മൂന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതെന്ന് റിപ്പോര്‍ട്ട് പറയുന്നു.  

പത്രസമ്മേളനങ്ങൾ, പ്രസംഗങ്ങൾ, പൊതുവേദികളിലെ സംസാരം എന്നിങ്ങനെ ഓരോ നേതാവിന്റേയും 100 മണിക്കൂർ വിഡിയോകൾ 12 മാസത്തോളം വിദഗ്ധർ പഠിച്ചാണ് ഈ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത് എന്നാണ് അവകാശവാദം. ഇതിലാണ് ഇന്ത്യൻ പ്രധാനമന്ത്രി മൂന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എന്ന് റിപ്പോര്‍ട്ട് പറയുന്നു.

മോദി തന്റെ പ്രേക്ഷകരുമായി വളരെ നന്നായി ഇടപഴകുന്നതായും മിഴി സമ്പര്‍ക്കവും പോസിറ്റീവായ ശരീര ഭാഷയും െകാണ്ടും ശബ്ദത്തിന്റെ ഏറ്റകുറച്ചിലുകൾ കൊണ്ടും സന്ദേശങ്ങൾ ജനങ്ങളിലേക്ക് മികച്ച രീതിയിൽ എത്തിക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു. നാലാം സ്ഥാനത്ത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും അഞ്ചാമത് സ്കോട്ട്ലന്‍ഡിലെ ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജിയനുമാണ് റിപ്പോര്‍ട്ടില്‍.