യുഎസില്‍ ഒരു ലക്ഷം കടന്ന് മരണം; പ്രതിരോധത്തിൽ പിഴവില്ലെന്ന് ആവർത്തിച്ച് ട്രംപ്

യുഎസില്‍ കോവിഡ് മരണം ഒരു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 695 പേര്‍ മരിക്കുകയും പതിനയ്യായിരത്തിലധികം പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു.

2020 ഫെബ്രുവരി 29, അന്നാണ് അമേരിക്കയില്‍ ആദ്യ കോവിഡ് മരണമുണ്ടായത്. മാര്‍ച്ച് അവസാനത്തോടെ ആകെ മരണം അയ്യായിരം കടന്നു. പിന്നെ കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ കോവിഡ് യുഎസിനെ കാര്‍ന്നുതിന്നു. ഓരോ ദിവസും കാല്‍ലക്ഷത്തിലേറെ പുതിയ രോഗികളും രണ്ടായിരത്തിലേറെ മരണവും. ചൈനയില്‍ തുടങ്ങി യൂറോപ്യന്‍ രാജ്യങ്ങളിലൂടെ സഞ്ചരിച്ച കോവിഡ് യുഎസിനെ അപ്പാടെ വിഴുങ്ങി. നിലവില്‍ 17 ലക്ഷത്തിലധികം രോഗികളാമ് രാജ്യത്ത് ചികില്‍സയിലുള്ളത്. മരണസംഖ്യ ഒരു ലക്ഷം കടന്നപ്പോഴും പ്രതിരോധത്തില്‍ പിഴവില്ലെന്ന് ആവര്‍ത്തിക്കുകയാണ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ്. 

രോഗം ഏറ്റവും പ്രഹരമേല്‍പ്പിച്ചത് ന്യൂയോര്‍ക്കിലാണ്. 3.73 ലക്ഷം രോഗികളും മുപ്പതിനായിരത്തിനടുത്ത് മരണവും. പ്രതിസന്ധികാലം തരണം ചെയ്ത് തിരിച്ചുവരാനൊരുങ്ങുകയാണ് അമേരിക്ക. മാര്‍ച്ചിന് ശേഷം ആദ്യമായി മരണം 500ല്‍ എത്തിയത് ശുഭസൂചനയായി അധികൃതര്‍ കാണുന്നു. മാത്രം