പ്രസ്താവനകള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നു; ട്രംപിന് ട്വിറ്ററിന്റെ മുന്നറിയിപ്പ്; വിവാദം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൽ ട്രംപിൻറെ ട്വീറ്റിന് ഫാക്ട് ചെക്ക് മുന്നറിയിപ്പ് നല്‍കി ട്വിറ്റര്‍. ആദ്യമായാണ് യുഎസ് പ്രസിഡന്റിന്റെ ട്വീറ്റിന് വസ്തുതാ പരിശോധന മുന്നറിയിപ്പുമായി ട്വിറ്റർ രംഗത്തു വരുന്നത്..പോസ്റ്റല്‍ വോട്ട് സംബന്ധിച്ച ട്രംപിന്റെ ട്വീറ്റുകള്‍ക്കാണ് ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

തിരഞ്ഞെടുപ്പിന്റെ വളരെ പ്രസക്തമായ .പോസ്റ്റല്‍ വോട്ട് രീതിയെ വഞ്ചനയെന്നാണ് പ്രസിഡന്റ് ട്വീറ്റ് ചെയ്തിരിക്കുന്നത്. മെയില്‍ ഇന്‍ ബാലറ്റുകള്‍ കവര്‍ച്ച ചെയ്യപ്പെടുമെന്നും വഞ്ചിക്കപ്പെടുമെന്നുമാണ് വിവാദ ട്വീറ്റിൻറെ വരികൾ.

ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെ ട്രംപിന്റെ പ്രസ്താവനകള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നതാണെന്ന് ട്വിറ്റര്‍ നിലപാടെടുത്തു. ട്രംപിന്റെ ട്വീറ്റുകള്‍ക്ക് താഴെ മെയില്‍ ഇന്‍ ബാലറ്റുകളെ സംബന്ധിച്ച വസ്തുതകള്‍ അറിയാനുള്ള ലിങ്കും ട്വിറ്റര്‍ നല്‍കി. ഈ ലിങ്ക് തുറക്കുമ്പോള്‍ ട്രംപിന്റെ അവകാശവാദങ്ങളെ കുറിച്ചുള്ള ഫാക്ട് ചെക്ക് വിവരങ്ങള്‍ ലഭ്യമാകും.

എന്നാൽ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഇത്തരം പ്രചരണങ്ങൾ ട്വിറ്റര്‍ വിലക്കുന്നത് പതിവാണ് എന്നാൽ ആദ്യമായാണ് പ്രസിഡൻറിൻറെ ട്വീറ്റിന് ഈ മുന്നറിയിപ്പ് ലഭിക്കുന്നത്.. അതേസമയം ട്വിറ്റര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെടുന്നുണ്ടെന്നും ഇതിന് അനുവദിക്കില്ലെന്നുമാണ് ട്രംപിൻറെ പ്രതികരണം. എന്തായാലും വിഷയം തിരഞ്ഞെടുപ്പിലും ഉന്നയിക്കപ്പെടുമെന്നത് വ്യക്തമാണ്. കോവിഡ് നിയന്തരണാതീതമായി രാജ്യത്തെ പിടിച്ചുലക്കുന്നതിൽ ട്രംപിനെതിരെ വൻ വിമർശനമാണി ഉയരുന്നത്. രോഗം നിയന്ത്രിക്കാനാവാത്തത് ട്രംപിൻറെ നില പരുങ്ങലിലാക്കി കഴിഞ്ഞു.